കൂട്ടുകാരനെ രക്ഷിക്കാന്‍ പുഴയിലിറങ്ങിയ വിദ്യാര്‍ഥിക്ക് ഗുരുതരം
കണ്ണൂര്‍: ഫുട്ബോള്‍ കളിക്കുന്നതിനിടെ പുഴയില്‍ വീണ കൂട്ടുകാരനെ രക്ഷിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥിക്ക് ഗുരുതരം. മൈതാനപ്പള്ളിലെ റഷീദിന്റെയും സാബിറയുടെയും മകന് ഫിറോസി(15)നാണ് പരുക്കേറ്റത്. കാനാമ്പുഴയുടെ ഭാഗമായ പുഴയില്‍ സമീപത്ത് കളിക്കുന്നതിനിടെ പുഴയ്ക്കരികിലേക്ക് തെറിച്ച പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു വിദ്യാര്‍ഥി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഫിറോസ് ഉള്‍പ്പെടെ മൂന്ന് പേരാണ് രക്ഷപ്പെടുത്താന്‍ പുഴയിലേക്ക് ചാടിയത്. രണ്ടുപേര്‍ പരുക്കൊന്നുമില്ലാതെ കരയ്ക്ക് കയറിയെങ്കിലും ഫിറോസ് പുഴയില്‍ കുടുങ്ങുകയായിരുന്നു. ബഹളം കേട്ട് സ്ഥലത്തെത്തിയ സമീപവാസികളാണ് പുഴയില്‍ തെരച്ചില്‍ നടത്തി ഫിറോസിനെ കരയിലെത്തിച്ചത്. ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്കി എ.കെ.ജി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായതിനാല്‍ രാത്രി പത്തോടെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."