കൂറ്റനാട്ടെ തീപിടിത്തം; നഷ്ടം രണ്ടുകോടിയിലേറെ
കൂറ്റനാട്: കൂറ്റനാട്ഗുരുവായൂര് റോഡില്‍ വ്യാഴാഴ്ച രാത്രി തീപിടിത്തമുണ്ടായ സൂപ്പര്‍മാര്‍ക്കറ്റില്‍ രണ്ടുകോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായി അഗ്നിരക്ഷാസേനയുടെ പ്രാഥമിക വിലയിരുത്തല്‍. കൂറ്റനാട് കെ.എന്‍ മൊയ്തുവിന്റെ ഉടമസ്ഥതയിലുള്ളതാണ് സൂപ്പര്മാര്ക്കറ്റെന്നും ഇദ്ദേഹം സംഭവ ദിവസം വിദേശത്തായിരുന്നു അടുത്തദിവസം എത്തിയശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവൂ എന്നും അഗ്നിരക്ഷസേനാ ഉദ്യോഗസ്ഥര്‍ പറയുന്നു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ഷൊര്‍ണൂര്‍ ഫയര്സ്റ്റേഷന് അധികൃതര്‍ പറഞ്ഞു. ഗുരുവായൂര്റോഡിലെ മാനുക്കാസ് സൂപ്പര്‍മാര്‍ക്കറ്റ് കെട്ടിടത്തില്‍ വ്യാഴാഴ്ചരാത്രി 7.45ഓടെയായിരുന്നു തീപിടിത്തമുണ്ടായത്. കുന്നംകുളത്തുനിന്നും ഷൊര്‍ണൂരില്‍നിന്നും അഗ്നിരക്ഷാസേനയെത്തി. പത്തോളം ഫയര്‍ എന്‍ജിനുകള്‍ രണ്ടുമണിക്കൂറിലേറെ ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."