ജില്ലയിലെ റേഷന്‍ വിഹിതം നിശ്ചയിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ വിവിധ കാര്‍ഡ് ഉടമകള്‍ക്ക് ഈമാസത്തെ റേഷന്‍ വിഹിതം നിശ്ചയിച്ചു. ഇതനുസരിച്ച് എ.പി.എല്‍ നോര്‍മല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കു കിലോയ്ക്ക് 8.90 രൂപ നിരക്കില്‍ പരമാവധി എട്ടു കിലോ അരിയും 6.70 രൂപ നിരക്കില്‍ പരമാവധി മൂന്നുകിലോ ഗോതമ്പും സ്റ്റോക്കിന്റെ ലഭ്യതക്കനുസരിച്ച് ലഭിക്കും. എ.പി.എല്‍ വിഭാഗത്തില്‍പ്പെട്ട രണ്ടുരൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് രണ്ടുരൂപ നിരക്കില്‍ എട്ടുകിലോ അരിയും 6.70 രൂപ നിരക്കില്‍ പരമാവധി മൂന്നുകിലോ ഗോതമ്പും സ്റ്റോക്കിന്റെ ലഭ്യതക്കനുസരിച്ച് ലഭിക്കും.
ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് ഈ മാസം സ്റ്റോക്കിന്റെ ലഭ്യതക്കനുസരിച്ച് പരമാവധി 25 കിലോ അരി സൗജന്യമായും രണ്ടു രൂപ നിരക്കില്‍ പരമാവധി എട്ടു കിലോ ഗോതമ്പും ലഭിക്കും. എ.എ.വൈ വിഭാഗത്തില്പ്പെട്ടവര്ക്ക 35 കിലോ അരിസൗജന്യമായി ലഭിക്കും. അന്നപൂര്‍ണ്ണ കാര്‍ഡുടമകള്‍ക്ക് 10 കിലോ അരി സൗജന്യമായി ലഭിക്കും. കിലോഗ്രാമിന് 13.50 രൂപ നിരക്കില്‍ ബി.പി.എല്‍എ.എ.വൈ വിഭാഗത്തിലെ കാര്‍ഡിലെ ഓരോ അംഗത്തിനും 400 ഗ്രാം വീതം പഞ്ചസാര ലഭിക്കും. വൈദ്യുതീകരിക്കാത്ത വീടുകളുള്ള കാര്‍ഡുകള്‍ക്ക് നാലു ലിറ്റര്‍ മണ്ണെണ്ണ വീതവും വൈദ്യുതീകരിച്ച വീടുകളുള്ള കാര്‍ഡുകള്‍ക്കു ഒരുലിറ്റര്‍ മണ്ണെണ്ണ വീതവും ലിറ്ററിന് 17 രൂപ നിരക്കില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."