അപകടങ്ങള്‍ തുടര്‍ക്കഥ; പായിപ്രയില്‍ ഗതാഗത പരിഷ്‌കരണം വരുന്നു
മുവാറ്റുപുഴ: എം.സി റോഡിലെ പേഴയ്ക്കാപ്പിള്ളി - തൃക്കളത്തൂര്‍ മേഖലയിലെ തുടര്‍ച്ചയായി ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ക്ക് പരിഹാരം കാണാന്‍ പായിപ്രയില്‍ ഗതാഗത പരിഷ്‌കാരത്തിനൊരുങ്ങുന്നു. തുടര്‍ച്ചയായി വാഹന അപകടങ്ങള്‍ നിയന്ത്രിക്കുന്നതിന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗതാഗത പരിഷ്‌കാരത്തിന് രൂപം നല്‍കി.
പഞ്ചായത്ത് ഓഫിസ് ജങ്ഷന്‍ മുതല്‍ പേഴ്ക്കാപ്പിള്ളി ഹൈസ്‌കൂള്‍ ജങ്ഷന്‍ വരെയും പായിപ്ര റോഡില്‍ ഹരിജന്‍ കോളനി ജങ്ഷന്‍ വരെയുള്ള അനധികൃത കയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് യോഗത്തില്‍ തീരുമാനമായി. പായിപ്ര കവലയിലെ അനധികൃത പാര്‍ക്കിങും കയേറ്റങ്ങളും ഒഴിപ്പിച്ച് പായിപ്ര കവല വികസിപ്പിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ഇത് നടപ്പാക്കാനായി റവന്യു -പൊതുമരാമത്ത് വകുപ്പുകളോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെടും. പായിപ്ര റോഡില്‍ കൂടി വരുന്ന ഭാരവണ്ടികള്‍ പള്ളിച്ചിറ-ബാസ്പ് റോഡ് വഴി എം റോഡില്‍ പ്രവേശിക്കുന്നതിനും നിലവിലുള്ള ബസ്സ് സ്റ്റോപ്പുകള്‍ സൗകര്യ പ്രദമായ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് നൂര്‍ജഹാന്‍ നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാഫിക്ക് കമ്മിറ്റി യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി, മുന്‍ പ്രസിഡന്റുമാരായ പി.എ ബഷീര്‍, പായിപ്ര കൃഷ്ണന്‍ വിവിധ കക്ഷിനേതാക്കളായ വി.ഇ നാസ്സര്‍, കെ.എസ് റഷീദ്, കെ.കെ ഉമ്മര്‍, വി.എ സലീം, വി.എം നവാസ്, ടി.എസ്.കെ മൈതീന്‍, പി.എം അസീസ്, ആര്‍.ഡി.ഒ, പി.ഡബ്ല്യു.ഡി, പൊലിസ് , റവന്യു ഉദ്യോഗസ്ഥന്മാരും വിവിധ സാമൂഹ്യക-സാംസ്‌കാരിക സംഘടന പ്രധിനിതികളും മര്‍ച്ചന്റ് അസോസിയേഷന്‍ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
എം.സി റോഡിലെ പേഴയ്ക്കാപ്പിള്ളി മുതല്‍ തൃക്കളത്തൂര്‍ വരെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് കഴിഞ്ഞ കുറേ മാസങ്ങളായി അരങ്ങേറിയത്. ഈ അപകടങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ഗുരുതരമയി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിലായി പേഴയ്ക്കാപ്പിള്ളി സബൈന്‍ ആശുപത്രിയ്ക്ക് മുന്നില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ വാഹന അപകടത്തില്‍ ഒരു യുവ എഞ്ചിനീയര്‍ മരണപ്പെടുകയും മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടങ്ങള്‍ പതിവായതോടെയാണ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ട്രാഫിക്ക് കമ്മിറ്റി രൂപീകരിച്ച് രംഗത്തിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."