HOME
DETAILS
MAL
ഹൃദയാഘാതം; മലയാളി യുവാവ് ബഹ്റൈനില്‍ മരണപ്പെട്ടു
backup
June 21 2020 | 22:06 PM
മനാമ: ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് ബഹ്റൈനിൽ മരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശി രാഘവന്റെ മകൻ സുജിൻ സുകുമാരൻ (33) ആണ് മരിച്ചത്.
ടൂബ്ലിയിലെ ബ്ലൂവാട്ടർ സീവേജ് ട്രീറ്റ്മെന്റ് കമ്പനിയിൽ ഹെവി ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു.
പനിയെത്തുടർന്ന് അഞ്ച് ദിവസമായി സുജിൻ ക്വാറൻറീനിൽ ആയിരുന്നു.
വെള്ളിയാഴ്ച കോവിഡ് പരിശോധനക്ക് ബഹ്റൈൻ എക്സിബിഷൻ സെന്ററിൽ എത്തിച്ചപ്പോഴാണ് ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീണ് മരിച്ചത്. അഞ്ജലിയാണ് ഭാര്യ. മൂന്നു വയസ്സുള്ള മകനുണ്ട്. മൃതദേഹം ബഹ്റൈനിൽതന്നെ സംസ്കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."