ശംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമി നാടിനു സമര്‍പ്പിച്ചു
പള്ളിക്കര: രക്ഷിതാക്കള്‍ നല്ല ഉദ്ദേശത്തോടു കൂടി കുട്ടികളെ ഹിഫ്ള് ചെയ്യാന്‍ ചേര്‍ക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഹാഫിളുകളായ ഒരു പറ്റം ഉലമാക്കളെ സൃഷ്ടിച്ച് മത ഭൗതിക നവോഥാന പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പെരിങ്ങാല റെയ്ഞ്ചില്‍ ആരംഭിക്കുന്ന ശംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമി നാടിനു സമര്‍പ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിഫ്ള് ചെയ്യല്‍ നല്ല സംഗതിയാണ്. ആ ഹിഫ്ള് ചെയ്ത് അതിന്റെ സ്വഭാവം അനുസരിച്ച് നിന്നു പോരാന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ നാശമായിരിക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ശംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമി ചെയര്മാന് മുഹമ്മദ് ദാരിമി പട്ടിമറ്റം അധ്യക്ഷത ചടങ്ങില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ് ഹസന് ഫൈസി പ്രാര്‍ഥനാ നേതൃത്വവും അല്‍ ഹാഫിള് അബ്ദുല്‍ റഹ്മാന് അന്‍വരി മുഖ്യപ്രഭാഷണവും നടത്തി. എം.എം മുഹിയുദ്ദീന് മൗലവി, ഗഫൂര്‍ ദാരിമി മുണ്ടക്കുളം, ഐ.ബി ഉസ്മാന് ഫൈസി, ഓണംപ്പിള്ളി മുഹമ്മദ് ഫൈസി, ശംസുദ്ദീന്‍ ഫൈസി, എന്‍.കെ മുഹമ്മദ് ഫൈസി, ഇസ്മാഈല്‍ ഫൈസി വണ്ണപ്പുറം, എം.എം അബുബക്കര്‍ ഫൈസി, മുഹമ്മദ് അനസ് ബാഖവി, ടി.എ ബഷീര്‍, സിദ്ദീഖ് കുഴിവേലിപ്പടി, അബ്ദുല്‍ അസീസ് ബാഖവി തുടങ്ങിയവര്‍ സംസാരിച്ചു.
അബ്ദുല്‍ റഹ്മാന് മന്നാനി, മുസ്തഫ ദാരിമി, പി.ജെ അഷ്റഫ് ലബ്ബാ ദാരിമി, സിയാദ് ഫൈസി, മുഹമ്മദ് അനസ് അല്‍ ഖാസിമി, എം.മുഹമ്മദ് ദാരിമി, മുഹമ്മദ് അഷ്റഫ് മുരിയങ്കര, പി.കെ അബ്ദുല്‍ സലാം പെരിങ്ങാല, മുഹമ്മദ് ഹാജി കാരുകുന്നത്ത്, സിയാദ് ചെമ്പിറക്കി, എന്‍.കെ അബുബക്കര്‍, സി.എ കോയ, എം.എസ് അലിയാര്, ഇസ്മാഈല്‍ ഫൈസി, പരീകുഞ്ഞ്, സബീര്‍ എം.എ, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. അബ്ദുല്‍ റഹിം ഹുദവി സ്വാഗതവും അലിയാര് വടക്കുപുറത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."