HOME
DETAILS
MAL
പി.എസ്.സിക്ക് 120 തസ്തികകള്‍: സര്‍ക്കാരിനു ജീവനക്കാരുടെ അഭിനന്ദനം
backup
April 20 2017 | 21:04 PM
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ സെലക്ഷനുകളുടെ കാലതാമസം കുറയ്ക്കുന്നതിനും പ്രവര്‍ത്തനം വേഗത്തിലാക്കുന്നതിനും വേണ്ടി 120 പുതിയ തസ്തികകള്‍ അനുവദിച്ച എല്‍.ഡി.എഫ് സര്‍ക്കാരിനെ ജീവനക്കാര്‍ അഭിനന്ദിച്ചു.
പി.എസ്.സിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതു വഴി സിവില്‍ സര്‍വീസ് തന്നെ മെച്ചപ്പെടുമെന്ന് പി.എസ്.സി എംപ്ലോയീസ് യൂനിയന്‍ അഭിപ്രായപ്പെട്ടു. തസ്തികകള്‍ അനുവദിച്ച സര്‍ക്കാരിനും അതിനായി പ്രയത്നിച്ച കമ്മിഷനും നന്ദി രേഖപ്പെടുത്തിക്കൊണ്ട് യൂനിയന്റെ നേതൃത്തില്‍ പി.എസ്.സിയുടെ വിവിധ ജില്ലാ ഓഫിസുകളിലും ആസ്ഥാന ഓഫിസിലും ആഹ്ലാദ പ്രകടനം നടന്നു.
ആസ്ഥാന ഓഫിസില്‍ നടന്ന പ്രടകനത്തില്‍ യൂനിയന്‍ ജനറല്‍ സെക്രട്ടറി എം. ഷാജഹാന്, പ്രസിഡന്റ് എസ്. ജയകുമാര്‍, ജില്ലാ സെക്രട്ടറി ബിജി ഗാര്‍നെറ്റ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."