സര്‍ക്കാരിനെതിരേ 2,500 കേന്ദ്രങ്ങളില്‍ സമരവുമായി ഐ.എന്‍.ടി.യു.സി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചും തൊഴില്‍ മേഖലയിലെ വിവിധ ആവശ്യങ്ങളുന്നയിച്ചും സംസ്ഥാനത്തെ 2500 കേന്ദ്രങ്ങളില്‍ നാളെ ഐ.എന്‍.ടി.യു.സി പ്രതിഷേധ സമരം നടത്തും.
സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10.30ന് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് അധ്യക്ഷനാകും.
അശാസ്ത്രീയമായ വൈദ്യുതി ബില്‍ പിന്‍വലിയ്ക്കുക, തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് ഒരു മാസത്തെ വേതനം സഹായധനമായി അനുവദിക്കുക, വിവിധ ക്ഷേമനിധികളില്‍ നിന്നും തൊഴിലാളികള്ക്കനുവദിച്ച ആനുകൂല്യങ്ങള്‍ പൂര്‍ണമായും വിതരണം ചെയ്യുക, ഓണ്‍ലൈന്‍ പഠനം എല്ലാവരിലുമെത്തിക്കാന്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ സൗജന്യമായി നല്‍കുക, തോട്ടം, മോട്ടോര്‍, ടൂറിസം മേഖലയില്‍ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിയ്ക്കുക, തുടങ്ങിയ 12 ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."