ചെറുകഥാകൃത്ത് അഷ്റഫ് ആഡൂര് അന്തരിച്ചു
കണ്ണൂര്‍: ചെറുകഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന അഷ്റഫ് ആഡൂര് (48) അന്തരിച്ചു. പക്ഷാഘാതം ബാധിച്ച് നാലുവര്‍ഷമായി ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ഏഴോടെ കാടാച്ചിറ ആഡൂരിലെ വസതിയിലായിരുന്നു അന്ത്യം. കരഞ്ഞുപെയ്യുന്ന മഴ, മരണം മണക്കുന്ന വീട്, മരിച്ചവന്റെ വേരുകള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹനായിട്ടുണ്ട്.
കണ്ണൂര്‍സിറ്റി ചാനലില്‍ സീനിയര്‍ സബ് എഡിറ്ററായിരുന്ന അഷ്റഫിന് കണ്ണൂര്‍ പ്രസ്ക്ലബിന്റെ മികച്ച മാധ്യമപ്രവര്‍ത്തകനുള്ള പാമ്പന്‍ മാധവന് പുരസ്കാരവും ജീവകാരുണ്യ ടെലിവിഷന്‍ റിപ്പോര്‍ട്ടിനുള്ള എ.ടി ഉമ്മര്‍ മാധ്യമ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
പരേതരായ മുഹമ്മദിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: സി.എം ഹാജിറ. മക്കള്‍: ആദില്‍, അദ്നാന്. മൃതദേഹം ഇന്നലെ വൈകിട്ട് നാലോടെ പൊതുവാച്ചേരി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."