HOME
DETAILS
MAL
കാര്‍ഷിക വിപണനമേള
backup
July 06 2018 | 07:07 AM
ആലപ്പുഴ: കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സഹായത്തോടെ പത്തിയൂര്‍ പഞ്ചായത്തില്‍ നടപ്പിലാക്കിവരുന്ന 'ഫാര്‍മര്‍ ഫസ്റ്റ് പ്രോഗ്രാമിന്റെ്' ഭാഗമായി പഞ്ചായത്തില്‍ കാര്‍ഷിക വിപണനമേള സംഘടിപ്പിക്കുന്നു. ഏഴിന് രാവിലെ 10.30 മുതലാണ് പരിപാടി. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും വിജയകരമായി നടപ്പിലാക്കിയ എള്ള്, പയര്‍, കൂവരക്പഞ്ഞപുല്ല് കൃഷിയുടെ ഉല്‍പ്പന്നങ്ങളാണ് വിപണനമേളയില്‍ ലഭ്യമാവുക. നാടിന്റെ തനതു കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് പ്രദര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."