കൊലുമ്പന്‍ സ്മാരകം രണ്ടാംഘട്ട നിര്‍മാണം ആരംഭിച്ചു
ചെറുതോണി: ഇടുക്കി അണക്കെട്ടിന് സ്ഥാനം കാണിച്ചു നല്‍കിയ ആദിവാസി ഗോത്രത്തലവന്‍ ചെമ്പന്‍ കൊലുമ്പന്റെ സമാധി സ്മാരകത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
റോഷി അഗസ്റ്റിന്‍ എം.എല്‍.എയുടെ പരിശ്രമഫലമായി 2014 നാണ് സമാധി സ്ഥലം പുരാവസ്തു വകുപ്പ് ഏറ്റെടുക്കുകയും ടൂറിസം വകുപ്പുമായിബന്ധപ്പെടുത്തി നവീകരണത്തിനാവശ്യമായ ഭരണാനുമതി നല്‍കുകയും ചെയ്തത്. ഇതില്‍ 10.5 ലക്ഷം രൂപയുടെ ചുറ്റുമതില്‍ ഉള്‍പ്പെടെയുള്ള ഒന്നാംഘട്ട നവീകരണം പൂര്‍ത്തിയായിരുന്നു. കൊലുമ്പന്‍ പ്രതിമ , സമാധി സ്മാരകം, വനഭംഗി നിലനിര്‍ത്തികൊണ്ടുള്ള ഇതരനിര്‍മ്മാണങ്ങളുമായി രണ്ടാംഘട്ടമായി 43 ലക്ഷം രൂപക്ക് ടെണ്ടര്‍ നല്‍കിയിട്ടുള്ളത്. പ്രശസ്ത ശില്‍പിയായ കുന്നുവിള എം മുരളിയാണ് പ്രതിമയുടെ കൊത്തുപണികളും സമാധിസ്ഥലത്തിന്റെ രൂപകല്പനയും ചെയ്തിട്ടുള്ളത്. ഇടുക്കി ആര്‍ച്ച് ഡാമിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് ചെറുതോണി ഡാമിന് ചേര്‍ന്നുള്ള ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള കൊലുമ്പന്റെ പ്രതിമയും ഇദ്ദേഹമായിരുന്നു നിര്‍മ്മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."