HOME
DETAILS
MAL
പ്രായോഗിക ഡ്രൈവിങ് പരീക്ഷ
backup
July 15 2016 | 00:07 AM
ആലപ്പുഴ: ജില്ലയില്‍ വിവിധ വകുപ്പുകളിലെ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എല്‍.ഡി.വി) (കാറ്റഗറി നമ്പര്‍ 162015 (നേരിട്ട്) 172014(ബിി) 7542012 (വിശ്വകര്‍മ്മ) 7552012 (എസ്.ഐ.യു.സി,നാടാര്‍) തസ്തികകള്‍ക്കായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രയോഗിക ഡ്രൈവിങ് പരീക്ഷ ജൂലൈ 18 മുതല്‍ 25 വരെ (24 ഒഴികെ) യുള്ള തീയതികളില്‍ രാവിലെ ആറു മണിക്ക് ബീച്ച് റോഡിലുള്ള പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ് മുഖേനയും ഒ.റ്റി.ആര് പ്രൊഫൈല്‍ വഴിയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ സ്വന്തം പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന് ടിക്കറ്റ്, സാധുവായ ഡ്രൈവിങ് ലൈസന്‍സിന്റെ അസല്‍ എന്നിവ സഹിതം മേല്‍പ്പറഞ്ഞ സ്ഥലത്തും തീയതിയിലും രാവിലെ ആറുമണിക്ക് ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."