നീതി നിഷേധത്തിനെതിരെ ഒറ്റയാള്‍ സമരവുമായി യുവതി
തൊടുപുഴ : നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി തൊടുപുഴ ശാഖയില്‍ 2011 മുതല്‍ ഏജന്റായി സേവനം അനുഷ്ടിക്കുന്ന ആനി ജോര്‍ജ്, അകാരണമായി തടഞ്ഞു വച്ചിരിക്കുന്ന തന്റെ ഏജന്‍സി പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ശാഖയ്ക്കു മുന്നില്‍ ഒറ്റയാള്‍ സമരം നടത്തി.
ഓള്‍ ഇന്ത്യ ജനറല്‍ ഇന്‍ഷുറന്‍സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ റോയി ജോണ്‍ ഉദ്ഘാടനം ചെയ്തു. അനധികൃതമായി ബിനാമി ബിസിനസ് ചെയ്യുന്നതിനേയും താന്‍ നേരിട്ട് കൊണ്ടുവന്ന പ്രീമിയം പോലും മറ്റ് ഏജന്‍സികളിലേക്ക് മാറ്റിയതും ചോദ്യം ചെയ്തത് വ്യക്തി വിരോധത്തിന് ഇടയാക്കിയതായി ആനി പറയുന്നു.ഈ ബ്രാഞ്ചില്‍ പുതുതായി ജോലി ലഭിച്ച കോതമംഗലം സ്വദേശി പ്രശാന്തിന്റെ ദുരൂഹമരണത്തില്‍ ഓഫീസ് സമയത്തിനു ശേഷം 2 ഉം 3 ഉം മണിക്കൂര്‍ വരെ നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിച്ചതും വ്യാജ രേഖകളും കണക്കുകളും തയ്യാറാക്കാന്‍ നിര്‍ബന്ധിതനായതും ഉള്‍പ്പെടെ അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. പോളിസി സര്‍വ്വീസിംഗില്‍ മുന്‍നിരയില്‍ നിന്നിരുന്ന ആനി ജോര്‍ജ്ജിനെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി അധികാര കേന്ദ്രങ്ങളില്‍ പരാതി നല്‍കിയിട്ടും പരിഹാരമാകാത്ത സാഹചര്യത്തിലാണ് സൂചന സമരമെന്ന നിലയില്‍ ഒറ്റയാള്‍ സമരം നടത്തിയത്. ജനകീയ പ്രതിരോധ സമിതി ജില്ലാ സെക്രട്ടറി വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."