യു.പിയിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ 57 പെണ്‍കുട്ടികള്‍ക്ക് കൊവിഡ്; അഞ്ച് പേര് ഗര്‍ഭിണികള്‍, ഒരാള്‍ എച്ച്.ഐ.വി പോസിറ്റിവ്
ലഖ്നോ: യു.പിയിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ അന്തേവാസികളായ 57 പെണ്‍കുട്ടികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേര് ഗര്‍ഭിണികലാണ്. ഗര്‍ഭിണികളില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരുമാണ്. കൂടാതെ കുട്ടികളില്‍ ഒരാള്‍ എച്ച്.ഐ.വി പോസിറ്റീവ് ആണെന്നും സ്ഥിരീകരിച്ചു. വിവിധ ആശുപത്രികളിലായി ചികിത്സയില്‍ തുടരുകയാണ് പെണ്‍കുട്ടികള്‍.
ഗര്‍ഭിണികളായ അഞ്ച് പെണ്‍കുട്ടികള്‍ ആഗ്ര, എറ്റാ, ഖനൗജ്, ഫിറോസാബാദ്, കാണ്‍പുര്‍ എന്നിവിടങ്ങളില്‍നിന്ന് ശിശുക്ഷേമ സമിതി അഭയകേന്ദ്രത്തില്‍ എത്തിച്ചവരാണെന്ന് കാണ്‍പുര്‍ ജില്ല മജിസ്ട്രേറ്റ് ബ്രഹ്മദേവ് തിവാരി പറഞ്ഞു. അഭയകേന്ദ്രത്തിലെത്തുന്നതിന് മുമ്പേ ഇവര്‍ ഗര്‍ഭിണികളാണ്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ നിരോധന നിയമപ്രകാരമുള്ള (പോക്സോ) കേസുകളാണിതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ബാധിക്കാത്ത രണ്ട് പെണ്‍കുട്ടികളും ഗര്ഭിണികളായുണ്ട്.
അഭയകേന്ദ്രത്തിലെ താമസക്കാരിയായ സ്ത്രീക്ക് ഒരാഴ്ച മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ പരിശോധന നടത്തിയത്. ജൂണ്‍ 18ന് 33 പേര്‍ക്ക് കൂടി പോസിറ്റിവായി. അടുത്ത ദിവസങ്ങളില്‍ 28 പെണ്‍കുട്ടികള്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു.
പെണ്‍കുട്ടികള്‍ അഭയകേന്ദ്രത്തില്‍ എത്തുന്നതിന് മുമ്പേ ഗര്‍ഭിണികളായിരുന്നുവെന്നും ഇനി ഏതെങ്കിലും അധികൃതരോ ജീവനക്കാരുടെയോ ഭാഗത്തു നിന്ന് തെറ്റുണ്ടെന്നു കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്നും കാണ്‍പുര്‍ കമീഷണര്‍ സുധീര്‍ മഹാദേവ് പറഞ്ഞു.
അതിനിടെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. അന്വേഷണത്തിന്റെ പേരില്‍ സംഭവം മൂടിവെക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."