കോണ്‍ഗ്രസ് നേതാവ് ഫ്ളക്സ് നശിപ്പിച്ച സംഭവം; നടപടി വൈകുന്നു
പേരൂര്‍ക്കട: എ ഗ്രൂപ്പുകാരനായ കോണ്‍ഗ്രസ് നേതാവ് പേരൂര്‍ക്കട ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന സംസ്കാര സാഹിതിയുടെ ഫ്ളക്സ് നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള നടപടി വൈകുന്നു.
ഒരാഴ്ച മുമ്പാണ് കോണ്‍ഗ്രസ് നേതാവും മറ്റൊരാളും ചേര്‍ന്ന് ജങ്ഷനിലെത്തിയശേഷം നേതാവ് ഫ്ളക്സ് കുത്തിക്കീറുന്നത്. നേതാവിന്റെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞതോടെ ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പ്രശ്നം കെ.പി.സി.സിയുടെയും ഡി.സി.സിയുടെയും ശ്രദ്ധയില്‍പ്പെടുത്തി. സാഹിതി പ്രസിഡന്റ് കാട്ടൂര്‍ നാരായണപിള്ള തെളിവുസഹിതം പരാതിപ്പെടുകയും കോണ്‍ഗ്രസ് നേതാവിനെതിരേ നടപടിവേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിനിടെ കോണ്‍ഗ്രസ് നേതാവ് നിരവധിതവണ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല. അതേസമയം കോണ്‍ഗ്രസ് നേതാവിനെതിരേ നടപടിവേണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നുവരുന്നതായി ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ പറഞ്ഞു.
കൂട്ടായ ചര്‍ച്ചയിലൂടെ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂ. കെ.പി.സി.സി പ്രസിഡന്റ് സ്ഥലത്തില്ല. ഇദ്ദേഹം രണ്ടുദിവസത്തിനുശേഷമേ എത്തുകയുള്ളൂ. അതിനുശേഷം ഇക്കാര്യം സജീവമായി ചര്‍ച്ചചെയ്തശേഷം തീരുമാനമെടുക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."