ലൈലാ ബീവി കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്; സ്വതന്ത്രന്മാര് വിട്ടുനിന്നു
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മില്‍ നിന്നുള്ള ലൈലാ ബീവിയെ തെരഞ്ഞെടുത്തു. ഇന്നലെ 11ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 20 അഗങ്ങളുള്ള പഞ്ചായത്തില്‍ പത്തു പേരുടെ പിന്തുണയോടെയാണു ലൈലാ ബീവിയെ തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ് സ്ഥാനാര്‍ഥി ലാലിതോമസ് എട്ടു വോട്ടുകള്‍ നേടി.
കോണ്‍ഗ്രസ് വിമതരായി ജയിച്ചുവന്ന സാബു എബ്രഹാമും പങ്കജാക്ഷനും തെരഞ്ഞടുപ്പില്‍ നിന്നു വിട്ടു നിന്നു. ലൈലാ ബീവിയെ അനില്‍കുമാര്‍ നിര്‍ദേശിക്കുകയും റജി ഉമ്മന്‍ പിന്താങ്ങുകയും ചെയ്തു. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി സുഭിലാഷ്കുമാര്‍ പേരു നിര്‍ദേശിക്കുകയും സൈനബാ ബീവി പിന്തുണക്കുകയുമാണുണ്ടായത്.
വിമതരെ യു.ഡി.എഫിനൊപ്പം നിര്‍ത്താന്‍ ഡി.സി.സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചെങ്കിലും ഇടതുമുന്നണിയുമായുള്ള മുന്‍ധാരണ പ്രകാരം വൈസ് പ്രസിഡന്റ്് സ്ഥാനം വഹിച്ചുവരുന്ന സാബു എബ്രഹാം യു.ഡി.എഫിനെ തുണച്ചില്ല. ഇടതുമുന്നണിയിലെ സി.പി.ഐയുടെ നളിനിയമ്മ രാജിവച്ചതോടെയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."