ശ്രീകൃഷ്ണപുരം പഞ്ചായത്ത് നവീകരിച്ച ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം ഏഴിന്
ശ്രീകൃഷ്ണപുരം: ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഷോപ്പിങ് കോംപ്ലക്‌സ് ജൂലൈ ഏഴ് ഉച്ചയ്ക്ക് 12ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാത്തെ മികച്ച ഗ്രാമപഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ പുരസ്‌കാര സംഖ്യ ഉള്‍പ്പെടെ 26.89 ലക്ഷം മുടക്കിയാണ് കെട്ടിടം നവീകരിച്ചത്. 1984ല്‍ നിര്‍മിച്ച കെട്ടിടം കാലപ്പഴക്കത്താല്‍ ശോച്യാവസ്ഥയിലായിരുന്നു. നിലവില്‍ ഇവിടത്തെ വാടകക്കാരെ ഒഴിപ്പിച്ചാണ് പുതുക്കി പണിഞ്ഞത്. ഒമ്പത് കടമുറികളാണ് നവീകരിച്ച ഷോപ്പിങ് കോംപ്ലസിലുള്ളത്. കെട്ടിടമുറികളുടെ ലേലത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലുടന്‍ കടമുറികള്‍ ലേലം ചെയ്യും. ഇതിലൂടെ പഞ്ചായത്തിന്റെ വരുമാനം വര്‍ധിക്കും.
പരിപാടിയോടനുബന്ധിച്ച് നിര്‍മാണ മേഖലയിലെ സ്ത്രീശക്തിയാവാന്‍ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള വനിതാ തൊഴില്‍ സേനയായ 'സംഘടിത'യുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം എം.കെ. ദേവി സംഘടിത ലോഗോ പ്രകാശനം ചെയ്യും.
ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കളുടെ ഭവന നിര്‍മാണത്തിന് സഹായമാവുന്ന തരത്തില്‍ പരിശീലനം നല്‍കി വനിതകളെ പ്ലാന്‍ വരയ്ക്കുന്നത് മുതല്‍ വയറിങ് വരെയുള്ള പ്രവൃത്തികള്‍ക്ക് സജ്ജരാക്കാനാണ് പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്.
തുടര്‍ന്ന് സംസ്ഥാത്തെ മികച്ച അങ്കണവാടി പ്രവര്‍ത്തയ്ക്കുള്ള പുരസ്‌ക്കാരം ലഭിച്ച പി. പങ്കജവല്ലിയെ ആദരിക്കും. ഒറ്റപ്പാലം എം.എല്‍.എ പി. ഉണ്ണി അധ്യക്ഷയാവുന്ന പരിപാടിയില്‍ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷന്‍, ശ്രീകൃഷ്ണപുരം പഞ്ചായത്ത് അസി.എന്‍ജിനീയര്‍ കെ.പി. ബാലകൃഷ്ണന്‍, പ്രസിഡന്റ് അഡ്വ. സി.എന്‍. ഷാജുശങ്കര്‍, സെക്രട്ടറി എം.സി. കുഞ്ഞഹമ്മദ്കുട്ടി, കുടുംബശ്രീ ജില്ലാമിഷന്‍ കോഡിനേറ്റര്‍ പി. സെയ്തലവി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി. ഉഷാറാണി, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."