എന്തെല്ലാം കാണണം...; വോട്ട് കൊയ്യാന്‍ കൊയ്ത്തരിവാളുമായി ഹേമമാലിനി പാടത്ത്
മഥുര: എന്തെല്ലാം നാടകങ്ങള്‍ നടത്തിയാലാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന കടമ്പയൊന്ന് കടന്ന് കിട്ടുക. വീടുകള്‍ കയറിയിറങ്ങിയും കൊച്ചുങ്ങളെ കളിപ്പിച്ചും അങ്ങിനെ എന്തെല്ലാം വേഷങ്ങള്‍. റോഡു മുതല്‍ കുളം വരെ നന്നാക്കാനിങ്ങിയവര്‍. കിണറ്റിലിങ്ങിറങ്ങിയ കഥയുമുണ്ട് ഈ നാടകത്തില്‍. ഇവിടെയിതാ കൊയ്ത്തരിവാളമായി പാടത്തിറങ്ങിയിരിക്കുകയാണ് ഒരു സ്ഥാനാര്‍ഥി. ബി.ജെ.പി എം.പിയും ബോളിവുഡ് സ്വപ്‌ന സുന്ദരിയുമായ ഹേമമാലിനിയാണ് ഈ വോട്ട് നാടകത്തിലെ നായിക. ഉത്തര്‍പ്രദേശിലെ മഥുര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് ഇക്കുറിയും ഹേമ മാലിനി ജനവിധി തേടുന്നത്.
പാടത്തിറങ്ങി ഗോതമ്പു കൊയ്താണ് ഹേമമാലിനിയുടെ വോട്ടു പിടിത്തം.
ഗോവര്‍ധന്‍ മേഖലയിലെ പ്രചാരണത്തിനു തുടക്കം കുറിച്ചുകൊണ്ടാണ് ഹേമ മാലിനി പാടത്ത് എത്തിയത്. ഗോതമ്പ് കൊയ്തുകൊണ്ട് നിന്ന സ്ത്രീകളെ സഹായിക്കാനായി അരിവാളുമായി സ്ഥാനാര്‍ഥിയും ഇറങ്ങി. ഒപ്പം ഗോതമ്പ് കറ്റകള്‍ കെട്ടിവെയ്ക്കാനും ഹേമ മാലിനി സഹായിച്ചു.
'മഥുരയിലെ ജനങ്ങള്‍ എന്നെ വളരെ സന്തോഷത്തോടെയാണ് എതിരേറ്റത്. കാരണം അവര്‍ക്കുവേണ്ടി ഞാന്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അക്കാര്യങ്ങളില്‍ ഞാന്‍ അഭിമാനിക്കുകയാണ്. ഭാവിയിലേക്ക് വേണ്ടിയുള്ള കൂടുതല്‍ വികസനമാണ് ഇപ്പോഴത്തെ എന്റെ ലക്ഷ്യം' ഹേമ മാലിനി പറഞ്ഞു. മഥുരയില്‍ താന്‍ ചെയ്തതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റാരും തന്നെ ചെയ്തിട്ടില്ലെന്നും അവര്‍ അവകാശപ്പെട്ടു.
ജോലിക്കാര്‍ക്കൊപ്പം പാടത്ത് പണിയെടുക്കുന്നതിന്റെ ചിത്രങ്ങള്‍ ഹോമമാലിനി ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്താണ് ഹേമ മാലിനി രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നത്. 2004 ലാണ് പാര്‍ട്ടി അംഗമാകുന്നത്. 2014 ല്‍ നിയമോപദേഷ്ടാവായിരുന്ന ജയന്ത് ചൗധരിയെ തോല്‍പിച്ചിരുന്നു.
Began my Lok Sabha campaign today with the Govardhan Kshetra where I had the opportunity to interact with women working in the fields. A few fotos for u of my first day of campaign pic.twitter.com/EH7vYm8Peu
— Hema Malini (@dreamgirlhema) March 31, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."