കുടിവെള്ളത്തെ വിലകുറച്ച് കാണരുത്
പാലക്കാട്: കുടിവെള്ളത്തെ വിലകുറച്ച് കാണരുതെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് . കൊപ്പം വിളയൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ സമഗ്രകുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിപണിയില്‍ വന്‍ വിലയ്ക്ക് വില്‍ക്കപ്പെടുന്ന കുടിവെള്ളം ശുചീകരിച്ച് സര്‍ക്കാര്‍ കുറഞ്ഞ നിരക്കില്‍ സാധാരണക്കാരിലേക്ക് എത്തിക്കുമ്പോള്‍ വിലകുറച്ചു കാണരുതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ശുദ്ധജല സ്ത്രോതസുകള്‍ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. പൊതുജന പങ്കാളിത്തത്തോടെ ജലസംരക്ഷണം നടത്തുകയാണ് സര്‍ക്കാര്‍ നയം. തിരുവനതപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജലപാതകളെ കൂട്ടിയിണക്കി ജലഗതാഗതം ആരംഭിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ടെന്നും പറഞ്ഞു.
മുഹമ്മദ് മുഹ്സിന് എം എല്‍ എ അധ്യക്ഷനായ പരിപാടിയില്‍ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എം മുഹമ്മദലി, വിളയൂര്‍- കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ മുരളി, പി സുമിത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാദിറ ടീച്ചര്‍, ഇന്ദിരാദേവി, സംസ്ഥാന വാട്ടര്‍ അതോറിറ്റി അംഗം വി മുരുകദാസ്, ജനപ്രതിനിധികള്‍, ഉദ്ധ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."