മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നതിന് എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു
പുത്തനത്താണി: കാടാമ്പുഴ ക്ഷേത്രത്തില്‍ ശബരിമല ഇടത്താവളം നിര്‍മ്മിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനായി തിരുവനന്തപുരത്ത് നിന്നെത്തിയ സംഘം കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഇന്നലെ കാടാമ്പുഴ ക്ഷേത്രം സന്ദര്‍ശിച്ചു.
ക്ഷേത്രത്തില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് ഇടത്താവളമൊരുക്കുന്നതിന്റെ ആവശ്യകത എം.എല്‍.എ തൃക്കാര്‍ത്തിക ആഘോഷത്തിനെത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും കഴിഞ്ഞ ബജറ്റില്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 38 കേന്ദ്രങ്ങള്‍ ഇടത്താവളമായി പ്രഖ്യാപിച്ചതില്‍ കാടാമ്പുഴ ക്ഷേത്രത്തെയും ഉള്‍പ്പെടുത്തി. ഈ കേന്ദ്രങ്ങള്‍ക്കായി 200 കോടിയുടെ പദ്ധതി കിഫ്ബി വഴിയാണ് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. 400 തീര്‍ഥാടകര്‍ക്ക് വിരിവെക്കാനുള്ള സൗകര്യം, 200 പേര്‍ക്കുള്ള ഡോര്‍മെന്ററികള്‍, അന്യ സംസ്ഥാന തീര്‍ഥാടകര്‍ക്കായുള്ള ഭക്ഷണ ശാലകള്‍, 120 ശൗചാലയങ്ങള്‍ എന്നിവയാണ് മാസ്റ്റര്‍ പ്ലാനിലുള്ളത്.
ശബരിമല ഹൈപ്പവര്‍ കമ്മിറ്റി കണ്‍സല്‍ട്ടന്റ് വൈശാഖ്, മലബാര്‍ ദേവസ്വം ബോര്‍ഡ് കണ്‍സല്‍ട്ടന്റ് കൃഷ്ണന്‍ എന്നിവരാണ് എം.എല്‍.എയുടെ കൂടെ ക്ഷേത്രത്തിലെത്തിയത്.
ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ ബിജു, കെ.പി സുരേന്ദ്രന്‍, ഒ.കെ സുബൈര്‍, കെ.പി നാരായണന്‍, അപ്പു വാരിയര്‍, ദേവസ്വം എഞ്ചിനീയര്‍ വിജയകൃഷ്ണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."