വലമ്പൂരില്‍ മഞ്ഞപ്പിത്തം വ്യാപകമാകുന്നു
നിരവധിപേര്‍ ചികിത്സ തേടി
വലമ്പൂരിലെ പാറയില്‍ സ്വദേശി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതോടെ നാട്ടുകാര്‍ ആശങ്കയില്‍
പെരിന്തല്‍മണ്ണ: വലമ്പൂരിലും പരിസര പ്രദേശങ്ങളിലും മഞ്ഞപ്പിത്തം വ്യാപകമാവുന്നു. വലമ്പൂര്‍ പുളിക്കല്‍പറമ്പ് റോഡിലെ അത്താണിപ്രദേശം, പടിഞ്ഞാറെകുണ്ട്, വലിയപറമ്പ് പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്തം വ്യാപകമായി പടരുന്നത്. അറുപതോളം പേര്‍ മഞ്ഞപ്പിത്ത ചികിത്സ തേടിയതായാണ് അനൗദ്യോഗിക കണക്ക്. അതേ സമയം നൂറോളം പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി നാട്ടുകാര്‍ പറയുന്നു. മുന്‍പ് വലമ്പൂര്‍ ജുമാ മസ്ജിദിലെ ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. വേനലായതിനാല്‍ വെള്ളത്തിലൂടെ മഞ്ഞപ്പിത്തം പകരുന്നതായിരിക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ഭൂരിപക്ഷം പേരും മഞ്ഞപ്പിത്ത ചികിത്സ നടത്തുന്നത് തൃശൂരിലെ പ്രകൃതി ചികില്‍സാ കേന്ദ്രം വഴിയാണ് ഇത് വഴി അസുഖം ഭേദമായവരും ധാരാളമുണ്ട്.
അങ്ങാടിപ്പുറം പഞ്ചായത്തിലെ വലമ്പൂരിലെ പാറയില്‍ ഫസലുദ്ദീന്‍ (23) ഇന്നലെ മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടതോടെ നാട്ടുകാര്‍ ഏറെ ഭീതിയിലാണ്.
ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ ഇന്നലെ വലമ്പൂരിലെത്തി നാട്ടുകാരില്‍ നിന്നു വിവരം ചോദിച്ചറിഞ്ഞ് ഡി.എം.ഒയോട് ജനങ്ങള്‍ക്കുള്ള ആശങ്കയകറ്റണമെന്ന് ആവശ്യപ്പെട്ടു. വിഷയത്തിന്റെ ഗൗരവം മനസിലാക്കി പരിഹാര നടപടികള്‍ സ്വീകരിക്കാമെന്ന് ഡി..എം.ഒയും അറിയിച്ചിട്ടുണ്ട്. മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുമ്പോള്‍ ശക്തമായ ബോധവല്‍ക്കരണമാണ് വേണ്ടതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടും. വരും ദിവസങ്ങളില്‍ ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടാകുമെന്നാണ് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."