യോഗമില്ല... സെമി കാണാതെ ബ്രസീല്‍ പുറത്ത്
കസാന്‍: ഭാഗ്യമില്ല, അല്ലെങ്കില്‍ യോഗമില്ല എന്നൊക്കെയായിരിക്കും ബ്രസീലിന്റെ കളി കണ്ടവര്‍ പറയുന്ന വാക്കുകള്‍. കാരണം, അത്രയും അവസരങ്ങള്‍ അവര്‍ക്ക് മത്സരത്തില്‍ ലഭിച്ചിരുന്നു. ഒന്നും രണ്ടും ഗോളവസരങ്ങള്‍. അവര്‍ക്കു കിട്ടിയ ഗോളവസരങ്ങള്‍ ഗോളായിരുന്നുവെങ്കില്‍ ചരിത്രം മറ്റൊന്നായേനെ..
റഷ്യയുടെ ശാപമാണ് സെല്‍ഫ് ഗോളുകളെന്ന് ആരാധകപക്ഷം. ബ്രസീലിനെയും ചതിച്ചത് സെല്‍ഫ് ഗോളാണ്. 13ാം മിനുറ്റില്‍ ഫെര്‍ണാണ്ടിനോയുടെ പ്രതിരോധമശ്രമമാണ് സെല്‍ഫ് ഗോളായത്. പിന്നീട് 31ാം മിനുറ്റിലും ബെല്‍ജിയം ബ്രുയ്‌നെ ഗോളടിച്ചു. അവസാന നിമിഷം വരെ ബ്രസീല്‍ വിജയിക്കുമെന്ന് ആരാധകര്‍ ആഗ്രഹിച്ചുവെങ്കിലും അത് 76ാം നിമിഷം വരെ ആ പ്രാര്‍ഥന ദൈവം കേട്ടില്ല. അഗസ്റ്റോയുടെ വക ഒരു ആശ്വാസഗോള്‍ 76ാം നിമിഷം കിട്ടി. പിന്നീടുള്ള നിമിഷങ്ങളിലും ഇന്‍ജുറി സമയത്തും പരമാവധി ശ്രമിച്ചെങ്കിലും കാനറികള്‍ ചിറകുകള്‍ വിടര്‍ത്താനായില്ല.
പരാജയത്തോടെ ലോകകപ്പില്‍ നിന്നും സെമി കാണാതെ പുറത്തായിരിക്കുകയാണ് ബ്രസീല്‍. ബെല്‍ജിയത്തിനാവട്ടെ ചരിത്രനിമിഷമാണ് പിറന്നിരിക്കുന്നത്. യൂറോപ്പിലെ ബ്രസീല്‍ എന്ന വിളിപ്പേരുള്ള ബെല്‍ജിയം ആദ്യമായാണ് ലോകകപ്പ് സെമിഫൈനലില്‍ കളിക്കുന്നത്. അതും ഫുട്‌ബോള്‍ ശക്തികളായ ബ്രസീലിനെ തോല്‍പ്പിച്ചു. തീര്‍ച്ചയായും ഈ വിജയം ബ്രസീല്‍ ആരാധകര്‍ക്ക് കയ്പ്പാണ് നല്‍കുന്നതെങ്കിലും ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ക്ക് ഈ വിജയം സന്തോഷമാണ് നല്‍കുക.
80' ബ്രസീലിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്ന ഗോള്‍... പക്ഷേ, ബെല്‍ജിയം വിജയപ്രതീക്ഷയില്‍ തന്നെ..
76' തോല്‍വി രുചിക്കുമെന്ന് കരുതിയ കാണികള്‍ക്ക് വിജയപ്രതീക്ഷ നല്‍കി അഗസ്റ്റോ ഗോള്‍ നേടി.
GOAL!!!!! AUGUSTO!! WHAT A PASS FROM COUTINHO!!! GAME ON!#WorldCup #BRA #BEL #BRABEL pic.twitter.com/znCM0IhJcq
— FIFA World Cup (@WorIdCupUpdates) July 6, 2018
55' ബ്രസീലിന്റെ പ്രതീക്ഷകളുടെ ഞെഞ്ചില്‍ ആണിയടിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ നിരവധി അവസരങ്ങള്‍. എന്നാല്‍, പ്രതിരോധം ശക്തമാക്കി ബെല്‍ജിയം. മുന്നേറ്റങ്ങളെല്ലാം പ്രതിരോധത്തില്‍ തട്ടിയകലുന്നു.
രണ്ടാം പകുതി തുടങ്ങി
45' ആദ്യ പകുതിക്ക് റഫറിയുടെ വിസില്‍.. രണ്ടു ഗോളിന് ബെല്‍ജിയം മുമ്പില്‍. നിര്‍ഭാഗ്യത്തിന്റെ ചിറകാണോ കാനറികള്‍ക്ക് എന്ന് രണ്ടാം പകുതിയിലറിയാം..
31' ബെല്‍ജിയത്തിന്റെ ലുകാകുവിലൂടെയുള്ള മുന്നേറ്റത്തില്‍ ബ്രുയ്‌നെയുടെ സൂപ്പര്‍ ഗോള്‍... സ്‌കോര്‍: 0-2
ബെല്‍ജിയത്തിന്റെ രണ്ടാം ഗോള്‍..
GOLAZOOO!! DE BRUYNE!! WHAT A RUN FROM LUKAKU!#BRABEL #BRA #BEL #WorldCup pic.twitter.com/WOcUAJxa2L
— FIFA World Cup (@WorIdCupUpdates) July 6, 2018
30' അവസരങ്ങള്‍ നിരവധി ലഭിച്ചു ബ്രസീലിന്. എന്നാല്‍, നിര്‍ഭാഗ്യത്താല്‍ ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. ഇരു ടീമുകളും പോരുമുറുകുകയാണ്.
FERNANDINHO OWN GOAL!!!!!!!!!!!! BELGIUM 1-0 BRAZIL!!!! #BRABEL #BRA #BEL #WorldCup pic.twitter.com/F16hNCgI8r
— FIFA World Cup (@WorIdCupUpdates) July 6, 2018
13 goals for #BEL at this #WorldCup - a @BelRedDevils record! #BRABEL 0-1 pic.twitter.com/WNP4wX1P9e
— FIFA World Cup ? (@FIFAWorldCup) July 6, 2018
13' കൊമ്പനി ഉയര്‍ത്തിയടിച്ച കോര്‍ണര്‍ കിക്ക് ഷോട്ട് ഫെര്‍ണാണ്ടിനോയുടെ തോളില്‍ തട്ടി സ്വന്തം വലയില്‍. സ്‌കോര്‍: 0-1
#BRABEL // Formations ?#WorldCup pic.twitter.com/Q9yDKBn6cW
— FIFA World Cup ? (@FIFAWorldCup) July 6, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."