കളം നിറഞ്ഞ് കളിക്കാര്‍; ഇനി പോരാട്ടച്ചൂട്
കല്‍പ്പറ്റ: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും സ്ഥാനാര്‍ഥികളായതോടെ വയനാട് ലോക്‌സഭാ മണ്ഡലവും പോരാട്ടച്ചൂടിലേക്ക്.
ഇനിയുള്ള ഇരുപത് നാളുകള്‍ മണ്ഡലത്തിലുള്‍പ്പെട്ട ഏഴു നിയോജക മണ്ഡലങ്ങളിലും വേനല്‍ ചൂടിനൊപ്പം പ്രചാരണ ചൂടും കൊഴുക്കും. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയം നേരത്തെ പൂര്‍ത്തിയാക്കി നാമനിര്‍ദേശ പത്രികയും സമര്‍പ്പിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇതിനകം രണ്ടാംഘട്ടവും ആരംഭിച്ച് പ്രചാരണത്തില്‍ ബഹുദൂരം മുന്നിലാണ്. ഇതുവരെ ഉറക്കച്ചടവിലായിരുന്ന യു.ഡി.എഫ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ വരവ് ഉറപ്പായ ആഹ്ലാദത്തില്‍ ചുവരെഴുത്തും പോസ്റ്റര്‍ പ്രചാരണവുമായി കളത്തിലിറങ്ങിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ വരവോടെ രണ്ടാമത്തെ സ്ഥാനാര്‍ഥിയേയും മാറ്റിയ എന്‍.ഡി.എ, തുഷാര്‍ വെള്ളാപ്പള്ളിയെ ആണ് മണ്ഡലത്തില്‍ കളത്തിലിറക്കിയിരിക്കുന്നത്. ഇന്നുമുതല്‍ പ്രചാരണ രംഗത്ത് എന്‍.ഡി.എ സാന്നിധ്യവുമുണ്ടാകും. മറ്റു സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ ഓടിനടന്ന് പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഏറെയുള്ള ഗാഹുല്‍ ഗാന്ധിയുടെ പ്രചാരണം എങ്ങനെയായിരിക്കുമെന്ന കാര്യത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് തന്നെ ആശങ്കയുണ്ട്. എന്നാല്‍ യു.ഡി.എഫിന്റെ പ്രധാന സംസ്ഥാന നേതാക്കളെല്ലാം വരും ദിവസങ്ങളില്‍ ചുരം കയറിയെത്തുമെന്നാണ് ലഭിക്കുന്ന വിവരം. എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് വേണ്ടിയും ദേശീയ, സംസ്ഥാന നേതാക്കള്‍ മണ്ഡലത്തിലെത്തുമെന്നാണ് സൂചന. ഇതിനകം രണ്ടു സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ നാലു പത്രികകളാണ് മണ്ഡലത്തില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. വരും ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ പത്രിക സമര്‍പ്പിക്കും. ഏപ്രില്‍ നാലാണ് പത്രിക സമര്‍പ്പണത്തിനുള്ള അവസാന തിയതി.
രാഹുല്‍ ഗാന്ധിയുടെ വരവോടെ ദേശീയ ശ്രദ്ധ നേടിയ മണ്ഡലത്തില്‍ പ്രചാരണ വിഷയങ്ങളിലും കാതലായ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍. ഇത് വയനാടിന്റെ വികസന സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും വോട്ടര്‍മാര്‍ പങ്ക് വെക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."