HOME
DETAILS
MAL
മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വധൂവരന്മാര്ക്ക് ക്വാറന്റൈന് വേണ്ട: ഇളവുമായി സര്‍ക്കാര്‍
backup
June 24 2020 | 10:06 AM
തിരുവനന്തപുരം: വിവാഹ ആവശ്യങ്ങള്‍ക്കായി മറ്റുസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വധൂവരന്മാര്ക്ക് ക്വാറന്റൈന് ഇളവുകള്‍ നല്കി സംസ്ഥാന സര്‍ക്കാര്‍. വധൂവരന്മാര്ക്കും ഒപ്പം അഞ്ച് ബന്ധുക്കള്‍ക്കും ക്വാറന്റൈന് ഇല്ലാതെ ഒരാഴ്ച്ച വരെ തങ്ങാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്.
കല്ല്യാണക്കുറിയുടെ പകര്‍പ്പ് സഹിതം കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. വ്യാപാര ആവശ്യങ്ങള്‍, കോടതി, ചികിത്സാ എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ക്കായി സന്ദര്‍ശനം നടത്തുന്നവര്‍ക്ക് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച ഇളവുകള്‍ക്കൊപ്പമാണ്
പുതിയ ഇളവുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."