കാളിക്കുട്ടിയമ്മയ്ക്ക് ഇനി അടച്ചുറപ്പുള്ള വീട്ടില്‍ താമസിക്കാം
പെരുമ്പാവൂര്‍: മഴയത്ത്ചോര്ന്നൊലിക്കുന്ന ജീര്‍ണിച്ച വീട്ടില്‍ നിന്ന് കാളിക്കുട്ടിയമ്മ അടച്ചുറപ്പുള്ള വീട്ടിലേയ്ക്ക് മാറി.
സി.പി.എം വെങ്ങോല ലോക്കല്‍ കമ്മിറ്റിയിലെ ഒര്‍ണ ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് മുത്താന്കാളിയെന്ന തടിക്കുളങ്ങര പരേതനായ കുഞ്ഞാറുവിന്റെ ഭാര്യ കാളിക്കുട്ടിക്ക് താമസ യോഗ്യമായ വീട് നിര്‍മിച്ച് നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മരണപ്പെട്ട 90നു മുകളില്‍ പ്രായമുള്ള ഇവര്‍ വാര്‍ധക്യത്തില്‍ ദുരിത ജീവിതമാണ് നയിച്ചിരുന്നത്. ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന ജീര്‍ണാവസ്ഥയിലുള്ള വീട്ടിലെ ഇവരുടെ ദുരിതം തിരിച്ചറിഞ്ഞാണ് പുതിയ വീട് നിര്‍മിച്ച് നല്‍കിയത്. കനിവ് ഭവന ത്തിന്റെ താക്കോല്‍ ദാനം എന്‍.സി മോഹനന് നിര്‍വഹിച്ചു. നിര്‍മാണ കമ്മിറ്റി ചെയര്മാന് ഇ.എ സനജ് അധ്യക്ഷനായി. പി.എം സലീം, എം.ഐ ബീരാസ് ,കെ.എം അന്‍വര്‍ അലി, സി.വി ഐസക്, സി.എം നസീര്‍, ജുബൈരിയ ഐസക്, ആര്.സുകുമാരന്‍, കെ.ബി ഇബ്രാഹിം, കെ.എം ഷംസുദ്ദീന്, കെ.കെ ശിവന്, പി.എ സിറാജ്, ഷെമിര് ഒര്‍ണ്ണ കൃഷ്ണന്‍കുട്ടി, കനകം സുന്ദരന്‍, നഗീനാ ഹാഷിം എന്നിവര്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."