ഉള്‍വനത്തില്‍ ഒരു യുവതിക്കു കൂടി സുഖ പ്രസവം
കരുളായി: ഉള്‍വനത്തില്‍ പ്രസവിച്ച അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രവര്‍ത്തകര്‍ ചികിത്സ ലഭ്യമാക്കി. മാഞ്ചീരി-മണ്ണള കോളനിയിലെ കരിയന്റെ ഭാര്യ മാതിക്കും കുഞ്ഞിനുമാണ് ആരോഗ്യ പ്രവര്‍ത്തകരെത്തി ചികിത്സ ലഭ്യമാക്കിയത്. ബുധനാഴ്ച രാവിലെയാണു മണ്ണള കരിയന്റെ ഭാര്യ മാതി ഉള്‍വനത്തില്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിക്കുകയും വ്യാഴാഴ്ച അതിരാവിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം വനത്തിലേക്കു പുറപ്പെടുകയും ചെയ്തു.
എന്നാല്‍ വഴിയില്‍ മരങ്ങള്‍ വീണു കിടക്കുന്നതിനാല്‍ യാത്ര തടസപ്പെട്ടെങ്കിലും തുടര്‍ന്നു മരങ്ങള്‍ മുറിച്ചു മാറ്റിയാണു സംഘം യാത്ര തുടര്‍ന്നത്. നിലവില്‍ കരിയന്‍ താമസിക്കുന്ന അളയില്‍ ഇവരെ അന്വേഷിച്ചു ചെന്നെങ്കിലും ഇവര്‍ ഇവിടെ നിന്നും മാറി താമസിച്ചതിനാല്‍ ആദ്യം കണ്ടെണ്ട@ത്താന് കഴിഞ്ഞില്ല. തുടര്‍ന്നു ചെങ്കുത്തായ മലകള്‍ കയറി ഇവര്‍ താമസിക്കുന്ന താല്കാലികഷെഡ് ക@െണ്ടത്തുകയുംഅമ്മയ്ക്കും കുഞ്ഞിനും പ്രസവാനന്തര പ്രാഥമിക ചികിത്സ നല്‍കുകയുമായിരുന്നു.
2.5 കിലോ ഗ്രാം തൂക്കമുളള ആണ് കുഞ്ഞിനു പ്രാഥമിക പ്രതിരോധ കുത്തിവെപ്പു നല്കി. കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടന്റ് അസൈനാര്‍ വിശാരിയില്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.റിയാസ് എന്നിവരുടെ നിര്‍ദേശാനുസരണം കരുളായി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.സുനില്‍കുമാര്‍, വി.ഇന്ദുലാല്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ജോളമ്മ ചാക്കോ എന്നിവരാണ് ഉള്‍വനത്തിലെത്തി അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യസേവനം നല്‍കിയത്. കഴിഞ്ഞ ആഴ്ച്ച പൂച്ചപ്പാറ മണിയുടെ ഭാര്യ ശെല്‍വിയും ഒരു ആണ്ക്കുഞ്ഞിനു ജന്മം നല്‍കിയിരുന്നു. ഇവരെ കഴിഞ്ഞ ദിവസം കരുളായി പ്രാഥമികരോഗ്യ കേന്ദ്രത്തിലെത്തിച്ചു ചികിത്സ നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."