ആറ്റിങ്ങലില്‍ എല്ലാ ആശുപത്രികള്‍ക്കും ആംബുലന്‍സ് ലഭ്യമാക്കും: എം.പി
അര്‍ഹരായ എല്ലാവര്ക്കും പാലിയേറ്റീവ് കെയര്‍ സൗകര്യം ലഭ്യമാക്കുകയാണ് ലക്ഷ്യം
ആറ്റിങ്ങല്‍ : മണ്ഡലത്തില്‍ പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ ജില്ലാ ആശുപത്രി വരെയുള്ള എല്ലാ ആശുപത്രികള്‍ക്കും സ്വന്തമായി ആംബുലന്‍സ് സൗകര്യം ലഭ്യമാക്കുമെന്ന് എ. സമ്പത്ത് എം.പി. ഇതുവഴി മണ്ഡലത്തില്‍ അര്‍ഹരായ എല്ലാവര്ക്കും പാലിയേറ്റീവ് കെയര്‍ സൗകര്യം ഉറപ്പുവരുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തില്‍ 13 ആംബുലന്‍സുകളും രണ്ടാംഘട്ടത്തില്‍ 18 ആംബുലന്‍സുകളും എം.പിയുടെ പ്രാദേശിക ഫണ്ടുപയോഗിച്ച് ലഭ്യമാക്കും. മൂന്നാംഘട്ടത്തോടെ മണ്ഡലത്തിലെ എല്ലാ ആശുപത്രികളിലും ആംബുലന്‍സ് സൗകര്യം ഉറപ്പുവരുത്തുമെന്നും എം.പി അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സാന്‍ജി അവലോകന യോഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ആദ്യഘട്ട ആംബുലന്‍സ് വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഈ മാസം 28 ന് വൈകിട്ട് മൂന്നിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കും.
പരിപാടിയുടെ സംഘാടക സമിതിരൂപീകരണ യോഗം ഇന്ന് വൈകിട്ട് നാലിന് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."