കൊല്ലംപടി തെക്കേകുണ്ട് റോഡില്‍ യാത്രക്കാരുടെ നടുവൊടിയും
അരീക്കോട്: കൊല്ലംപടി തെക്കേകുണ്ട് റോഡില്‍ യാത്ര ദുസഹമാകുന്നു. ഊര്‍ങ്ങാട്ടീരി ഗ്രാമ പഞ്ചായത്തില്‍ പൂവത്തിക്കല്‍ വാര്‍ഡിലാണു റോഡ് പൊട്ടിപ്പൊളിഞ്ഞിരിക്കുന്നത്. റോഡിന്റെ ഇരു വശങ്ങളിലായി ഓവുചാല്‍ നിര്‍മിക്കാത്തതിനാല്‍ ഇവിടെ വെള്ളം കെട്ടി നില്‍ക്കുന്നതും പതിവാണ്. ചെറിയ ഒരു മഴ ചാറിയാല്‍ തന്നെ വെള്ളക്കെട്ട് രൂപപ്പെടുന്നതിനാല്‍ ഇതുവഴി വാഹനങ്ങളും സഞ്ചാരം അവസാനിപ്പിച്ചിരിക്കുകയാണു.
അഞ്ചു വര്‍ഷം മുമ്പ് ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് റോഡു നിര്‍മാണം നടത്തിയതിനു ശേഷം അധികൃതര്‍ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല.
പൂവത്തിക്കല്‍ പ്രാധമികാരോഗ്യ കേന്ദ്രം, എല്‍.പി സ്‌കൂള്‍, അങ്കണവാടി, റേഷന്‍ കട തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലേക്ക് ദിനേനെ വിദ്യാര്‍ഥികള്‍ അടക്കം ആശ്രയിക്കുന്നത് ഈ റോഡാണ്. റോഡ് അറ്റക്കുറ്റപ്പണി നടത്തുന്നതോടൊപ്പം വെള്ളക്കെട്ട് രൂപപ്പെടുന്ന ഭാഗങ്ങള്‍ ഉയര്‍ത്തിക്കെട്ടണമെന്ന ആവശ്യം പരിസര വാസികള്‍ ഉയര്‍ത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."