HOME
DETAILS

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ കണക്കെടുക്കണം

  
backup
June 25, 2020 | 4:33 AM

%e0%b4%87%e0%b4%a4%e0%b4%b0-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8-4

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയശേഷം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ കണക്കെടുക്കണമെന്നും സമ്പര്‍ക്ക പട്ടിക കണ്ടെത്തണമെന്നും വിദഗ്ധ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേരളത്തില്‍ നിന്നു തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും എത്തിയവരില്‍ രോഗം സ്ഥിരീകരിച്ചതിനെ തടുര്‍ന്നാണ് അടിയന്തിരമായി കണക്ക് എടുക്കുകയും ആര്‍ക്കെല്ലാം രോഗം സ്ഥിരീകരിച്ചുവെന്നും അവരുടെ കേരളത്തിലെ സമ്പര്‍ക്ക പട്ടിക എടുത്ത് പരിശോധന നടത്തണമെന്നും ബി.ഇക്ബാല്‍ അധ്യക്ഷനായ വിദഗ്ധ സമിതി ആവശ്യപ്പെട്ടത്. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോയവരില്‍ ഏഴുപതോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകത്തിലേയ്ക്ക് പോയ ഇരുപതിലേറെ പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഡാറ്റ പങ്കിട്ടാല്‍ കോണ്‍ടാക്റ്റ് ട്രെയ്‌സിങ് എളുപ്പത്തിലാകുമെന്നും അതുവഴി സമൂഹ വ്യാപനം തടയാന്‍ കഴിയുമെന്നുമാണ് വിദഗ്ധ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
രോഗവ്യാപനം കൂടിയതോടെ പുറത്തു നിന്നെത്തുന്ന മുഴുവന്‍ പേരേയും തമിഴ്‌നാട് പരിശോധിക്കുന്നുണ്ട്. ചെന്നയുടന്‍ നടത്തുന്ന പരിശോധനയിലാണ് രോഗം തമിഴ്‌നാട്ടിലും കര്‍ണാടകയിലും കണ്ടെത്തിയത്. കേരളത്തില്‍ എത്തി രോഗം സ്ഥിരീകരിച്ച മറ്റു സംസ്ഥാനങ്ങളിലുള്ളവരുടെ പൂര്‍ണമായ വിവരം അതതു സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും അതേ പോലെ മറ്റു സംസ്ഥാനങ്ങളില്‍ പോയി രോഗം സ്ഥിരീകരിച്ചവരുടെ വിവരം അവിടെ നിന്നും ശേഖരിക്കണമെന്നുമാണ് വിദഗ്ധ സമിതി ആവശ്യപ്പെട്ടത്. കേരളത്തില്‍ നിന്നു വരുന്നവരുടെ കണക്ക് മറ്റു സംസ്ഥാനങ്ങള്‍ ദിവസവും പുറത്തു വിടുന്നുണ്ടെങ്കിലും ഇതിന്റെ കൃത്യമായ കണക്ക് ഇനിയും ആരോഗ്യ വകുപ്പിന് ശേഖരിക്കാനായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിനി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago