HOME
DETAILS
MAL
കുടുംബശ്രീ അംഗങ്ങളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു
backup
July 15 2016 | 02:07 AM
വണ്ടൂര്‍: തിരുവാലി പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങളുടെ 9,10,+1,+2 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്ത്രീ സുരക്ഷ ഭീമ യോജന സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.കോമളവല്ലി ഉദ്ഘാടനം ചെയ്തു. 348 കുട്ടികള്‍ക്ക് 600 രൂപ വീതം 2,06,800 രൂപയാണ് സ്കോളര്‍ഷിപ്പ് തുകയായി കുടുംബശ്രീയില്‍ നിന്നും വിതരണം ചെയ്തത്. സി.ഡി.എസ് പ്രസിഡന്റ് പി.മീനാക്ഷി അധ്യക്ഷയായി.
ക്ഷേമകാര്യ ചെയര്മാന് പി. ബാലക്യഷ്ണന്, മെമ്പര്‍മാരായ എ.അന്‍ഫഹ്, എം.ഗൗരി, ശ്രീജ എം.സുനില്‍, സി.ഡി.എസ് വൈസ് പ്രസിഡന്റ് എം.രാധിക, സി.ഡി.എസ് അക്കൗണ്ടന്റ് എം.ടി ജെസീം സി.ഡി.എസ് കണ്‍വീനര്‍ ഇ.ടി റീന, ജെ.എ.ല്‍.ജി കണ്‍വീനര്‍ എന്‍.ഗീത തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."