നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: നിയസഭാ കൈയ്യാങ്കളികേസില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വനിതാ എം.എല്‍.എമാരെ തടഞ്ഞുവെച്ചെന്ന പരാതിയിലാണ് കേസെടുത്തത്. മുന്‍മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍, എം.എ വാഹിദ്, കെ ശിവദാസന്‍ നായര്‍ എന്നിവര്‍ക്കെതിരെയുള്ള കേസാണ് കോടതി റദ്ദാക്കിയത്. ഇടതു എം.എല്‍.എമാരായിരുന്ന കെ.കെ ലതിക, ജമീല പ്രകാശം എന്നിവരുടെ പരാതിയിലാണ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ കേസെടുത്തിരുന്നത്.
ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്താനുള്ള ഇടതുപക്ഷ എം.എല്‍.എമാരുടെ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. 2015 ലെ ബജറ്റ് അവതരണത്തിനിടെയാണ് നിയമസഭയില്‍ അസാധാരണ സംഭവം അരങ്ങേറിയത്. ബാര്‍കോഴ വിവാദത്തില്‍ കെ എം മാണി മന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു എല്‍ഡിഎഫ് പ്രതിഷേധം.
വി.ശിവന്‍കുട്ടിയും ഇ.പി ജയരാജനുമടക്കം ആറ് എല്‍.ഡി.എഫ് നേതാക്കളാണ് പൊതുമുതല്‍ നശിപ്പിച്ചതിന് കേസില്‍ പ്രതികളായിരുന്നത്. കേസ് എഴുതിത്തളളാന്‍ സര്‍ക്കാരും, കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കാന്‍ പ്രതികളും സുപ്രിംകോടതി വരെ പോയെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."