ജില്ലയിലെ അഞ്ച് വില്ലേജ് ഓഫിസുകളില്‍ വിജിലന്‍സ് പരിശോധന
മലപ്പുറം: സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫിസുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയുടെ ഭാഗമായി ജില്ലയിലെ അഞ്ച് വില്ലേജ് ഓഫിസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. വളവന്നൂര്‍, വേങ്ങര വില്ലേജ് ഓഫിസുകളില്‍ വിവിധ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതായി കണ്ടെത്തി.
കരുളായി വില്ലേജ് ഓഫിസില്‍ നടത്തിയ പരിശോധനയില്‍ സ്‌പെഷല്‍ വില്ലേജ് ഓഫിസറായ വി.പി ഉമ്മറില്‍നിന്ന് കണക്കില്‍പ്പെടാത്ത 7,450 രൂപ പിടികൂടി.
ഇക്കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മിന്നല്‍ പരിശോധനക്ക് മലപ്പുറം വിജിലന്‍സ് ഡി.വൈ.എസ്.പി എ.രാമചന്ദ്രന്‍ നേതൃത്വം നല്‍കി.
വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍മാരായ കെ.പി സുരേഷ്ബാബു, പി.കെ പത്മരാജന്‍, കെ.റഫീഖ്, മനോജ് പറയട്ട പങ്കെടുത്തു.
കരുളായിയില്‍നിന്ന് കണക്കില്‍പ്പെടാത്ത
7,450 രൂപ പിടിച്ചെടുത്തു
കരുളായി: വില്ലേജ് ഓഫിസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 7,450 രൂപ പിടിച്ചെടുത്തു. കരുളായി വില്ലേജ് ഓഫിസിനെ കുറിച്ചും ഓഫിസിലെ ചില ജീവനക്കാരെ കുറിച്ചും വ്യാപകമായ പരാതിയാണ് കഴിഞ്ഞ കാലങ്ങളില്‍ സര്‍ക്കാരിന് ലഭിച്ചിരുന്നത്. ഇതേ പരാതി കഴിഞ്ഞ ദിവസം വിജിലന്‍സിനും ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിജിലന്‍സ് സി.ഐ മനോജ് പറയട്ടയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ കരുളായി വില്ലേജ് ഓഫിസിലെത്തിയത്.
ഓഫിസിലേക്ക് കയറി വരുന്ന വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ടതോടെ ഓഫിസിലുണ്ടായിരുന്ന സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍ വി.പി ഉമ്മര്‍ പോക്കറ്റിലുണ്ടായിരുന്ന പണം നിലത്തിട്ട് ഇറങ്ങിയോടിയതായി പറയുന്നു. ഓഫിസ് ഗേറ്റില്‍ കാവലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ അവിടെവച്ച് ഇദ്ദേഹത്തെ പിടികൂടി ഓഫിസിനുള്ളിലേക്ക് കൊണ്ടു പോയി. പരിശോധനയും തുടര്‍ നടപടിയും നടന്നു കൊണ്ടിരിക്കെ ഉമ്മര്‍ വീണ്ടും ഓഫിസില്‍ നിന്ന് ഇറങ്ങിയോടുകയും നിലത്ത് വീഴുകയും ചെയ്തു.
അവിടെയിട്ട് ഇദ്ദേഹത്തെ വീണ്ടും പിടികൂടി. പരിശോധയ്ക്ക് ശേഷമാണ് ഇദ്ദേഹത്തെ പിന്നീട് വിട്ടയച്ചത്. പ്രത്യക്ഷത്തില്‍ ഇദ്ദേഹത്തിനെതിരെ തെളിവുകള്‍ ഇല്ലാത്തതിനാല്‍ നടപടിയെടുത്തിട്ടില്ല. റെയ്ഡിനിടെ ഓഫിസില്‍ റവന്യു ജീവനക്കാരന്റെ നാടകീയ സംഭവം ഉള്‍പ്പെടെ രേഖപ്പെടുത്തി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു. തുടര്‍ന്നും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശോധനയുണ്ടാകുമെന്നും വിജിലന്‍സ് സി.ഐ അറയിച്ചു. ഗസ്റ്റഡ് ഓഫിസര്‍ ദുര്‍ഗ പ്രസാദ്, എ.എസ്.ഐ ശ്രീനിവാസന്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ദിനേഷ്, സിവില്‍ പൊലിസ് ഓഫീസര്‍ മുഹമ്മദ് സബീര്‍, വനിത സിവില്‍ പൊലിസ് ഓഫീസര്‍ ഷിബ്‌ന എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
രാവിലെ ആരംഭിച്ച പരിശോധന ഉച്ചക്ക് രണ്ടരയോടെയാണ് അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."