ഇട്ടി അച്യുതന്‍ വൈദ്യര്‍ക്ക് സ്നേഹാദരവ് കടക്കരപ്പള്ളിയില്‍ സ്‌നേഹ കൂട്ടായ്മ
ചേര്‍ത്തല: ഹോര്‍ത്തൂസ് മലബാറിക്കസ് ഇന്‍ഡിക്കൂസ് എന്ന സസ്യശാസ്ത്ര ഗ്രന്ഥ രചനയിലൂടെ കടക്കരപ്പള്ളിയെന്ന കൊച്ചുഗ്രാമത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച ഇട്ടി അച്യുതന്‍ വൈദ്യരുടെ സ്മരണകള്‍ ഉണര്‍ത്തി ആയിരങ്ങള്‍ ഇന്ന് കടക്കരപ്പള്ളിയില്‍ സംഗമിക്കും.
ആയൂര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ നാലാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എത്തുന്ന ദീപശിഖാ-പതാക ജാഥയെ വരവേല്‍ക്കുന്നതിന്റെ ഭാഗമായാണ് കടക്കരപ്പള്ളിയില്‍ ഇട്ടി അച്യുതന്‍ സ്മരണ പുതുക്കുന്നത്.
ദിപശിഖാ-പതാക ജാഥയെ സ്വീകരിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കടക്കരപ്പള്ളിയില്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ രാഘവന്‍ തിരുമുല്‍പ്പാടിന്റെ അങ്കമാലയിലെ സ്മൃതിമണ്ഡപത്തില്‍ നിന്നു ആരംഭിക്കുന്ന ജാഥ 11 ഓടെ കടക്കരപ്പള്ളി കൊല്ലാട്ട് പുരയിടത്തിലെ ഇട്ടി അച്യുതന്‍ വൈദ്യര്‍ കുര്യാലയത്തിലെത്തും. പുഷ്പാര്‍ച്ചനയ്ക്ക് ശേഷം കടക്കരപ്പള്ളി ഗവ. എല്‍.പി സ്‌കൂളില്‍ നടക്കുന്ന സ്വീകരണ സമ്മേളനം അസോസിയേഷന്‍ ജില്ലാ രക്ഷധികാരി ഡോ. എ.വി ആനന്ദ് രാജ് ഉദ്ഘാടനം ചെയ്യും.
കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്മിനി പങ്കജാക്ഷന്‍ അധ്യക്ഷയാകും. കലാ-സാംസ്‌കാരിക രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ സംസാരിക്കും. കേരളത്തിലെ പ്രമുഖരായ ആയൂര്‍വേദ ഡോക്ടര്‍മാരും ആയൂര്‍വേദ-ചരിത്രവിദ്യാര്‍ഥികളും തൃതലപഞ്ചായത്തംഗങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിന് സാക്ഷികളായെത്തും.
സംസ്ഥാന സമ്മേളനവേദിയായ ആലപ്പുഴ റമദ ഹോട്ടലില്‍ ജാഥ സമാപിക്കും. ഇട്ടി അച്യുതന്‍ വൈദ്യരുടെ സ്മരണ നിലനിര്‍ത്തുന്നതിനായുള്ള വിവിധ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും സംസ്ഥാന സമ്മേളനം രൂപം നല്‍കുമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. ബേബികൃഷ്ണനും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഡോ. ഷിനോയ് രാജനും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."