ഉദ്യോഗസ്ഥര്‍ തീരുമാനം അട്ടിമറിച്ചെന്ന് ആക്ഷേപം
ആലപ്പുഴ: അന്ത്യോദയ എക്സ്പ്രസിന് ആലപ്പുഴയില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ തീരുമാനിച്ചെന്നു കാട്ടി റെയില്‍വേ മന്ത്രി കത്ത് നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ തീരുമാനം അട്ടിമറിച്ചെന്ന് കെ സി വേണുഗോപാല്‍ എം.പി പറഞ്ഞു.
സ്റ്റോപ്പ് അനുവദിച്ചെന്നു കാട്ടി കഴിഞ്ഞ ജൂണ്‍ 28ന് മന്ത്രി തനിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ട്രെയിന്‍ നിര്‍ത്താനുള്ള നടപടിക്രമങ്ങള്‍ പാലിച്ചു സമയം അനുവദിക്കാന്‍ ഉദ്യോഗസ്ഥര്‍ ഇതുവരെ തയ്യാറായില്ല.
ആലപ്പുഴക്കൊപ്പം സ്റ്റോപ്പ് അനുവദിച്ച കാസര്‍ഗോഡ് ട്രെയിന്‍ നാളെ മുതല്‍ നിര്‍ത്തുമെന്നാണ് അറിയുന്നത് .
എന്നാല്‍ ആലപ്പുഴയോടുള്ള അവഗണ തുടരുകയാണെന്ന് എം.പി പറഞ്ഞു.
ഇതില്‍ പ്രതിഷേധിച്ചു ശനിയാഴ്ച ആലപ്പുഴയില്‍ ട്രെയിന്‍ തടയുമെന്നു റെയില്‍വേ ട്രാഫിക് ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദീര്‍ഘ നാളത്തെ പ്രയത്നത്തിനൊടുവിലാണ് സ്റ്റോപ്പ് അനുവദിപ്പിക്കാനായത്.
എന്നാല്‍ തീരുമാനം അട്ടിമറിക്കാനുള്ള ഉദ്യോഗസ്ഥ നീക്കം അംഗീകരിക്കില്ല. ഇതിനെതിരെ ജനകീയ പ്രതിഷേധം തുടരുമെന്നും എം .പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."