മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പ്രതിപക്ഷത്തോട് സുപ്രിംകോടതി
ഈ മാസം എട്ട് വരെ സമയം
ന്യൂഡല്‍ഹി: 50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ രാഷ്ട്രിയപ്പാര്‍ട്ടികള്‍ നല്‍കിയ ഹരജിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പ്രതിപക്ഷപ്പാര്‍ട്ടികള്‍ക്ക് ഈ മാസം എട്ടുവരെ സുപ്രിംകോടതി സമയം അനുവദിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. ഒരു മണ്ഡലത്തിലെ ഒരു ബൂത്തില്‍ മാത്രം വിവിപാറ്റുകള്‍ എണ്ണുന്ന നിലവിലെ രീതിയാണ് അനുയോജ്യമായതെന്നും അമ്പത് ശതമാനം വിവിപാറ്റ് രസീതുകളും എണ്ണുക എന്നത് പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാട്. ഇത് ഫലമറിയുന്നത് വൈകിപ്പിക്കുമെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനാണ് മറുപടി നല്‍കേണ്ടത്. 21 രാഷ്ട്രീയപ്പാര്‍ട്ടികളാണ് ഇതിനായി കോടതിയിലെത്തിയത്. ചന്ദ്രബാബുനായിഡു(ടിഡിപി), ശരത്പവാര്‍(എന്‍സിപി), കെസി വേണുഗോപാല്‍(കോണ്‍ഗ്രസ്), ഡെറക് ഒബ്രയാന്‍(ടിഎംസി), ശരത് യാദവ്(എല്‍ടിജെഡി), അഖിലേഷ് യാദവ്(എസ്പി), സതീഷ് ചന്ദ്രമിശ്ര(ബിഎസ്പി), ഖുറം അനിസ് ഉമര്‍(മുസ്‌ലിംലീഗ്), എം കെ സ്റ്റാന്‍ലിന്‍(ഡിഎംകെ), ടികെ രംഗരാജന്‍(സിപിഎം), എസ് സുധാകര്‍ റെഢ്ഢി(സിപിഐ), മനോജ്കുമാര്‍ ഝാ(ആര്‍ജെഡി), അരവിന്ദ് കെജരിവാള്‍(എഎപി), കെ ഡാനിഷ് അലി(ആര്‍ജെഡി), ഫാറുഖ് അബ്ദുല്ല(എന്‍സി), അജിത് സിങ്(ആര്‍എല്‍ഡി), ബദറുദ്ദീന്‍ അജ്മല്‍(എഐയുഡിഎഫ്), ജിതിന്‍ റാം മഞ്ജി(എച്ച്എഎം), അശോക് കുമാര്‍(ജെവിഎം), പ്രഫ കോഡനഡ്‌റം (ടിജെഎസ്), കെ ജി കെന്‍യെ(എന്‍പിഎഫ്) എന്നിവരാണ് ഹരജിക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."