നടപടിയെടുക്കാതെ അധികൃതര്‍; സമരത്തിനൊരുങ്ങി ജനം
തുറവൂര്‍: തോട്ടില്‍ നിറഞ്ഞുക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാന്‍ പഞ്ചായത്ത് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
ചാവടി-പള്ളിത്തോട് റോഡിന്റെ തെക്ക് ഭാഗത്തുള്ള തോട്ടിലാണ് മാസങ്ങളായി മാലിന്യം നിറഞ്ഞു കിടക്കുന്നത്.
തുറവൂര്‍ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശമാണ്. കാക്കകള്‍ കൊത്തിവലിച്ചും പട്ടികള്‍ വലിച്ചു കീറിയും റോഡിലിടുന്നതുമൂലം പ്രദേശമാകെ ദുര്‍ഗന്ധം പരന്നിട്ടുണ്ട്.
മൂക്ക് പൊത്താതെ ഇതുവഴി കടന്നു പോകാനാകാത്ത സ്ഥിതിയാണെന്ന് ജനങ്ങള്‍ പറയുന്നു. ഈ തോട്ടിലും സമീപത്തെ പാടങ്ങളിലും മീന്‍ പിടിച്ച് ഉപജീവനം നടത്തുന്നവര്‍ക്ക് ശരീരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ട്. തുറവുര്‍ കരിനിലത്ത് നെല്‍കൃഷി നടത്താനാവാത്ത സ്ഥിതിയാണ്.
ഈ സ്ഥിതി തുടര്‍ന്നിട്ടും തുറവൂര്‍ പഞ്ചായത്ത് നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്തതില്‍ ജനങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. സമര പരിപാടികള്‍ക്ക് രൂപം നല്കാന് പ്രദേശവാസികള്‍ ഇന്ന് രാവിലെ പത്തിന് പള്ളിത്തോട്ടില്‍ യോഗം ചേരും.
ഓരോ വാര്‍ഡിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 25,000 രൂപ വീതം നല്‍കുന്നുണ്ട്. ഈ മാലിന്യം നീക്കം ചെയ്യാന്‍ ഈ പണം പ്രയോജനപ്പെടുത്താന്‍ വാര്‍ഡ് മെമ്പറോട് ആവശ്യപ്പെടുമെന്ന് തുറവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനിത സോമന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."