വയനാടന്‍ ചുരം കയറാന്‍ വി.ഐ.പി നേതാക്കളെത്തുന്നു: കനത്ത സുരക്ഷയില്‍ ഇനി വയനാട്
കല്‍പ്പറ്റ: വയനാട് മണ്ഡലത്തിലേക്ക് രാഷ്ട്രീയത്തിലെ മിന്നും താരങ്ങള്‍ ഓരോന്നായി കടന്നുവരുന്നു. ഇടത്, വലത്, എന്‍.ഡി.എ മുന്നണികളുടെ ദേശീയ നേതാക്കളാണ് വരും ദിനങ്ങളില്‍ ചുരം കയറാനിരിക്കുന്നത്.
അതോടൊപ്പം രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കാനെത്തുന്നതിന്റെ ഭാഗമായി ജില്ല അതീവ സുരക്ഷയിലാണ്. ഇതിന്റെ ഭാഗമായി രരണ്ടു ദിവസങ്ങളിലായി എസ്.പി.ജി സംഘം വിവിധയിടങ്ങളില്‍ പരിശോധന നടത്തി.
എസ്.പി.ജിയുടെ നാല് യൂനിറ്റുകളാണ് രാഹുലിന്റെ വരവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ ക്യാംപ് ചെയ്യുന്നത്. ഇവരുടെ നിയന്ത്രണത്തിലാണ് രാഹുലിന്റെ സന്ദര്‍ശന പരിപാടികള്‍ മുഴുവനും. രാഹുല്‍ ഹെലികോപ്ടര്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ എസ്.പി.ജിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
കലക്ടറേറ്റും രാഹുലെത്തുന്ന ദിവസം ഇവരുടെ പൂര്‍ണ സുരക്ഷയിലായിരിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന നാലിന് കലക്ടറേറ്റിലേക്ക് ജീവനക്കാരുടെ വാഹനങ്ങള്‍ കടത്തിവിടുകയില്ലെന്ന് ഇന്നലെ ജില്ലാ കലക്ടര്‍ എ അജയകുമാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.
രാഹുലിന്റെ റോഡ്‌ഷോ കലക്ടറേറ്റ് മുതല്‍ ടൗണിന്റെ ഹൃദയഭാഗം വെര ഉണ്ടാകുമെന്നാണ് അവസാനം ലഭിക്കുന്ന വിവരങ്ങള്‍. കലക്ടറേറ്റ് മുതല്‍ ടൗണ്‍വരെ രണ്ടു കിലോമീറ്ററോളം ഇരുഭാഗത്തും ബാരിക്കേഡ് നിര്‍മിക്കണമെന്ന് എസ്.പി.ജി അറിയിച്ചിട്ടുണ്ട്. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ രാത്രിയോടെ ആരംഭിച്ചിട്ടുണ്ട്.
യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയതാണ് ഇവിടെ തെരഞ്ഞെടുപ്പ് രംഗത്തെ ഇത്രയും ദിവസങ്ങളില്‍ ഓളമില്ലാതാക്കിയത്. എന്നാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം കൊണ്ടുതന്നെ വയനാടന്‍ ജനതയെ ഞെട്ടിച്ച കോണ്‍ഗ്രസ് വരും ദിവസങ്ങളില്‍ ദേശീയ നേതാക്കളുടെ നീണ്ട നിരയെ തന്നെ ചുരം കയറ്റി പ്രചാരണത്തില്‍ മുന്നേറാനുള്ള ഒരുക്കത്തിലാണുള്ളത്.
സ്ഥാനാര്‍ഥി തന്നെയാണ് വയനാട്ടിലെത്തുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ സൂപ്പര്‍ സ്റ്റാര്‍. ഒപ്പം പ്രിയങ്കയും കൂടി നാളെ വയനാട്ടിലെത്തുമെന്നാണ് സൂചനകള്‍.
എ.കെ ആന്റണി, മല്ലികാര്‍ജുന്‍ ഖാര്‍ഖെ, കെ.സി വേണുഗോപാല്‍, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ബി.വി ശ്രീനിവാസ് അടക്കമുള്ള യു.ഡി.എഫ് നേതാക്കളാണ് വരും ദിവസങ്ങളില്‍ ചുരം കയറിയെത്തുക.
സി.പി.എം ദേശീയ നേതാക്കളായ പ്രകാശ് കാരാട്ട്, വൃന്ധ കാരാട്ട്, പിണറായി വിജയന്‍, എസ്.രാമചന്ദ്രന്‍ പിള്ള, കോടിയേരി ബാലകൃഷ്ണന്‍, എം.എ ബേബി, തുടങ്ങിയ നേതാക്കളും വയനാട്ടിലേക്കെത്തും.
സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജ, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം എം.പി, ആനിരാജ, പന്ന്യന്‍ രവീന്ദ്രന്‍, മന്ത്രിമാരായ ഇ ചന്ദ്രശേരന്‍, വി.എസ് സുനില്‍കുമാര്‍ എന്‍.ഡി.എക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ എന്നിവരും വയനാട്ടിലെത്തുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."