അഡ്വ. ജി. ശശിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കി
കൊല്ലം: സി.പി.ഐ. ശൂരനാട് മണ്ഡലം സെക്രട്ടറിയും, ജില്ലാകമ്മിറ്റി അംഗവുമായിരുന്ന അഡ്വ. ജി.ശശിയുടെ കുടുംബത്തിന് സി.പി.ഐ ജില്ലാകമ്മിറ്റി പാര്‍ട്ടി അംഗങ്ങളില്‍ നിന്നും പിരിച്ചെടുത്ത 25 ലക്ഷം രൂപ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറി.
എല്‍.ഡി.എഫ് കുന്നത്തൂര്‍ മണ്ഡലം പ്രസിഡന്റായിരിക്കെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനത്തിനിടയില്‍ ട്രെയിന്‍ അപകടത്തിലാണ് ജി.ശശി മരണപ്പെട്ടത്. ശശിയുടെ കുടുംബത്തിനെ സഹായിക്കാന്‍ 20 ലക്ഷം രൂപ സമാഹരിക്കാനായിരുന്നു പാര്‍ട്ടിയുടെ തീരുമാനം.എന്നാല്‍ 25 ലക്ഷം രൂപ പിരിച്ചെടുക്കാന്‍ കഴിഞ്ഞു. ചടങ്ങില്‍ ജില്ലാസെക്രട്ടറി അഡ്വ. എന്‍. അനിരുദ്ധന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എസ്. അജയന്‍, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ. പ്രകാശ്ബാബു, വെളിയം രാജന്‍, ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ , ആര്‍. രാജേന്ദ്രന്‍, ജെ. ചിഞ്ചുറാണി, പി.എസ്. സുപാല്‍, കെ. ശിവശങ്കരന്‍നായര്‍, ആര്‍.എസ്. അനില്‍, സി.എം. ഗോപാലകൃഷ്ണന്‍ നായര്‍, മുടിയില്‍ത്തറ ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."