മുലായത്തിന്റെ വീട്ടില്‍ വൈദ്യുതി മോഷണം കണ്ടെത്തി
ലഖ്നൗ: സമാജ് വാദി പാര്‍ട്ടി നേതാവും യു.പി മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്റെ വീട്ടില്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ വൈദ്യുതി മോഷണം കണ്ടെത്തി. ആര്‍ക്കും വി.ഐ.പി പരിഗണനയില്ലെന്ന മുഖ്യമന്ത്രി ആദിത്യനാഥ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനുപിന്നാലെയാണ് വൈദ്യുതി മോഷണം തടയുന്നതിനുള്ള റെയ്ഡില്‍ മുലായത്തിന്റെ വീട്ടില്‍ ക്രമക്കേട് കണ്ടെത്തിയത്. അനുവദിച്ചിരിക്കുന്ന അഞ്ച് കിലോവാട്ടിനേക്കാള് എട്ട് ഇരട്ടി വൈദ്യുതി ഉപയോഗിക്കുന്നതായി കണ്ടെത്തി. നാലു ലക്ഷത്തിലധികം രൂപയുടെ വൈദ്യുതി ബില്‍ മുലായം അടച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു ഡസനിലധികം റൂമുകള്‍, എയര്‍ കണ്ടീഷനിങ് പ്ലാന്റ്, താപ നിയന്ത്രിത സ്വിമ്മിങ് പൂള്, എലിവേറ്ററുകള്‍ എന്നിവയെല്ലാം വസതിയിലുണ്ട്. നിലവിലുള്ള കുടിശ്ശിക ഉള്‍പ്പെടെയുള്ളവ ഈ മാസം കഴിയുന്നതിന് മുന്‍പ് അടച്ചു തീര്‍ക്കണമെന്ന് വൈദ്യുതി വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."