HOME
DETAILS

പശ്ചിമേഷ്യയെ വീണ്ടും സംഘര്‍ഷഭരിതമാക്കാന്‍ ഇസ്‌റാഈല്‍ നീക്കം

  
backup
June 26 2020 | 20:06 PM

west-asia-unrest

ഫലസ്തീന്‍-ഇസ്‌റാഈല്‍ ദ്വിരാഷ്ട്ര രൂപീകരണത്തെ തകര്‍ക്കാന്‍ ഇസ്‌റാഈല്‍ നടത്തുന്ന കുത്സിത നീക്കങ്ങള്‍ക്കെതിരേ യു.എന്നും അറബ് ലീഗും യൂറോപ്യന്‍ യൂനിയനും ഒന്നിച്ചു രംഗത്തുവന്നത് ആശാവഹമാണ്. എന്നാല്‍ ലോക രാഷ്ട്രങ്ങളുടെ എതിര്‍പ്പുകളൊന്നും ഫലസ്തീനില്‍ കടന്നുകയറാനും ഫലസ്തീനികളെ നിഷ്‌ക്കരുണം വെടിവച്ച് കൊല്ലാനും ഇസ്‌റാഈലിന് തടസമല്ല. ഇസ്‌റാഈല്‍ ഫലസ്തീനില്‍ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശങ്ങള്‍ക്കെതിരേ ലോകരാഷ്ട്രങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവരാറുണ്ടെങ്കിലും അവര്‍ അത്തരം പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ ഫലസ്തീന്‍ കൈയേറ്റവുമായി മുന്നോട്ടുപോകാറാണ് പതിവ്.


എല്ലാ കൊള്ളരുതായ്മക്കും പൂര്‍ണ പിന്തുണയുമായി അമേരിക്ക പിന്നില്‍ അടിയുറച്ച് നില്‍ക്കുന്നതിനാലാണ്, നിസഹായരായ ഫലസ്തീന്‍ ജനതയേയും അവരുടെ ഭൂമിയേയും ഇസ്‌റാഈല്‍ തുടര്‍ച്ചയായി അക്രമിക്കുന്നത്. അതിനാല്‍ തന്നെ കഴിഞ്ഞ ദിവസം യു.എന്നും അറബ് ലീഗും യൂറോപ്യന്‍ യൂനിയനും ഇസ്‌റാഈലിന്റെ ഫലസ്തീന്‍ അധിനിവേശത്തിനെതിരേ രംഗത്തു വന്നത് വലിയ ചലനം സൃഷ്ടിക്കുമെന്നു തോന്നുന്നില്ല. പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇസ്‌റാഈല്‍ ഫലസ്തീനില്‍ നടത്തുന്ന അധിനിവേശം ഉടന്‍ അവസാനിപ്പിക്കണമെന്ന് യു.എന്‍ മേധാവി അന്റോണിയോ ഗുട്ടറസും അറബ് ലീഗ് മേധാവി അഹമ്മദ് അബുല്‍ ഗൈത്തും ആവശ്യപ്പെട്ടിരിക്കുകയാണ്.
ജൂലൈ ഒന്നിന് വെസ്റ്റ് ബാങ്കില്‍ അധിനിവേശം നടത്തുമെന്നാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെതിരേയാണിപ്പോള്‍ യു.എന്നും അറബ് ലീഗും യൂറോപ്യന്‍ യൂനിയനും രംഗത്തു വന്നിട്ടുള്ളത്. ഇസ്‌റാഈലിന്റെ അധിനിവേശം പശ്ചിമേഷ്യയെ വീണ്ടും സംഘര്‍ഷഭരിതമാക്കാന്‍ മാത്രമേ ഉപകരിക്കൂവെന്ന ലോകരാഷ്ട്രങ്ങളുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് അധിനിവേശ ശ്രമത്തില്‍നിന്ന് ഇസ്‌റാഈല്‍ പിന്മാറുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. ലോക രാഷ്ട്രങ്ങളുടെ അഭ്യര്‍ഥനകളൊന്നും ചെവികൊണ്ട ചരിത്രം ഇതുവരെ ഇസ്‌റാഈലിനില്ല.


ഇസ്‌റാഈല്‍ വെസ്റ്റ് ബാങ്കില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന അനധികൃത കുടിയേറ്റം ദ്വിരാഷ്ട്ര രൂപീകരണത്തെ തകര്‍ക്കാനും കൂടിയാണ്. ഇസ്‌റാഈലിന്റെ തൊട്ടരികെ ഒരു പരമാധികാര ഇസ്‌ലാമിക രാഷ്ട്രം വരുന്നത് ഇസ്‌റാഈല്‍ ഒരിക്കലും അംഗീകരിക്കുകയില്ല. ഇതിനും കൂടി വേണ്ടിയായിരുന്നു, ഇസ്‌റാഈല്‍-ഫലസ്തീന്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരമെന്ന നിലയില്‍ ഒറ്റമൂലി ഒത്തുതീര്‍പ്പ് വ്യവസ്ഥ ട്രംപ് ജനുവരിയില്‍ അവതരിപ്പിച്ചത്. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അരികില്‍ നിര്‍ത്തി ട്രംപ് പ്രഖ്യാപിച്ച ഒറ്റമൂലി സമാധാന പദ്ധതി ആ നിമിഷം തന്നെ ഫലസ്തീന്‍ ഭരണാധികാരി മഹ്മൂദ് അബ്ബാസ് തള്ളിക്കളഞ്ഞിരുന്നു. വെസ്റ്റ് ബാങ്കിലെ മുപ്പത് ശതമാനം ഭൂമി നിരുപാധികം ഇസ്‌റാഈലിന് നല്‍കുക എന്നതായിരുന്നു ട്രംപിന്റെ ഒറ്റമൂലി വ്യവസ്ഥ. മൂന്ന് പതിറ്റാണ്ടായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിനു വേണ്ടി പൊരുതുന്ന ഫലസ്തീന്‍ ജനതയുടെ പോരാട്ടത്തെ തകര്‍ക്കാനും കൂടിയുള്ളതായിരുന്നു ട്രംപിന്റെ ഫോര്‍മുല.


ഫലസ്തീനിയന്‍ പ്രദേശങ്ങളുടെ ഏറ്റവും വലിയ ഭാഗമാണ് വെസ്റ്റ് ബാങ്ക്. എണ്‍പത് ശതമാനം ഫലസ്തീന്‍ അറബികളാണ് ഇവിടെ അധിവസിക്കുന്നത്. അവിടേക്കാണ് ജൂത പൗരന്മാരെ കുടിയിരുത്താന്‍ ഇസ്‌റാഈല്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അറബ് രാഷ്ട്രങ്ങളുമായി, പ്രത്യേകിച്ച് യു.എ.ഇ.യുമായി നല്ല ബന്ധം സ്ഥാപിക്കാനുള്ള ഇസ്‌റാഈലിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും വെസ്റ്റ് ബാങ്കില്‍ അധിനിവേശം നടത്താനുള്ള ശ്രമം. മാത്രമല്ല, 1993ല്‍ ഇസ്‌റാഈല്‍ ഫലസ്തീനുമായുണ്ടാക്കിയ കരാറിന് വിരുദ്ധവുമാണ് ഈ അധിനിവേശ ശ്രമം. യു.എ.ഇ അംബാസഡര്‍ യൂസഫ് അല്‍ ഒതൈബ ഇസ്‌റാഈല്‍ പത്രമായ 'യെഡിയറ്റ് അഹ്‌റോനത്തി'ന്റെ ഒന്നാം പേജിലെഴുതിയ ലേഖനത്തില്‍ ഈ വസ്തുത ചൂണ്ടിക്കാണിച്ച് ഇസ്‌റാഈല്‍ ഭരണകൂടത്തെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്.


അതുപോലെ ഇസ്‌റാഈലിന്റെ ഇത്തരം അധിനിവേശ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ടിരിക്കുന്ന നിലപാടുകളില്‍നിന്ന് പിന്മാറണമെന്ന അറബ് ലീഗ് മേധാവിയുടെ വാക്കുകള്‍ക്ക് അമേരിക്ക ചെവികൊടുക്കുമെന്നും തോന്നുന്നില്ല. പശ്ചിമേഷ്യയില്‍ സംഘര്‍ഷം വളര്‍ത്തി അതില്‍ നിന്നും മുതലെടുക്കുക എന്നത് അമേരിക്കയുടെ അജന്‍ഡയാണ്. വെസ്റ്റ് ബാങ്കില്‍ അധിനിവേശം നടത്താനുള്ള നെതന്യാഹുവിന്റെ പദ്ധതി നിയമ, സുരക്ഷ, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ വരുത്തിവയ്ക്കുമെന്ന യു.എന്‍ പശ്ചിമേഷ്യന്‍ പ്രതിനിധി നിക്കലോയ്‌മെദെയുടെ മുന്നറിയിപ്പ് പരിഗണിച്ച് അധിനിവേശ ശ്രമത്തില്‍നിന്ന് ഇസ്‌റാഈല്‍ സ്വയം പിന്തിരിയുകയാണെങ്കില്‍ തന്നെ അതൊരു താല്‍ക്കാലിക പിന്മാറ്റം മാത്രമേ ആകൂ. ലോകത്തെ ഏക ജൂത രാഷ്ട്രമാണ് ഇസ്‌റാഈല്‍. അതിന്റെ അതിര്‍ത്തി പ്രദേശത്ത് ഒരു പരമാധികാര ഇസ്‌ലാമിക രാഷ്ട്രത്തെ അവര്‍ അനുവദിക്കുമെന്ന് തോന്നുന്നില്ല. ലോക രാഷ്ട്രങ്ങളുടെ എല്ലാ എതിര്‍പ്പിനെയും മറികടന്ന് ജൂലൈ ഒന്നിന് വെസ്റ്റ് ബാങ്കില്‍ അനധികൃത കുടിയേറ്റം നടത്താന്‍ തന്നെയാണ് ഇസ്‌റാഈല്‍ തീരുമാനിക്കുന്നതെങ്കില്‍ പശ്ചിമേഷ്യ ഒരിക്കല്‍ക്കൂടി സംഘര്‍ഷത്തിന്റെ നെരിപ്പോടിലായിരിക്കും പതിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  3 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  3 months ago