റേഷന്‍ പദ്ധതി ഉദ്ഘാടനം നാളെ
കല്‍പ്പറ്റ: ജില്ലയില്‍ മാരക രോഗം ബാധിച്ച് കിടപ്പിലായ രോഗികള്‍ക്കും അഗതികള്‍ക്കും ആശ്രയമാകുന്ന റേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം നാളെ പത്തിന് ടൗണ്‍ ഹാളില്‍ എം.ഐ ഷാനവാസ് എം.പി നിര്‍വഹിക്കുമെന്ന് സോളിഡാരിറ്റിയും യൂത്ത് മൂവ്മെന്റും യൂത്ത് ഇന്ത്യ കുവൈറ്റും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തല്‍ അറിയിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റും യൂത്ത് ഇന്ത്യ കുവൈത്തും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ തെരഞ്ഞെടുത്ത 80 കുടുംബങ്ങള്‍ക്കാണ് മാസംതോറും ഭക്ഷ്യകിറ്റ് വിതരണം ചെയ്യുക. ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ മുഖ്യാതിഥിയായിരിക്കും.
കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു ജോസ്, കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ കെ.ടി ബാബു, യൂത്ത് ഇന്ത്യ കുവൈറ്റ് രക്ഷധികാരി ഫൈസല്‍ മാഞ്ചേരി, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ജില്ലാ പ്രസിഡന്റ് ഗഫൂര്‍ താനേരി, ജമാഅത്ത് ഇസ്ലാമി ജില്ലാ പ്രസിഡന്റ് മാലിക് ഷഹബാസ്, വി ബിനു, കെ.കെ അദീല, പി.എച്ച് ലത്തീഫ്, ഷമീര്‍ നിഷാദ് എന്നിവര്‍ പങ്കെടുക്കും. വാര്‍ത്തസമ്മേളനത്തില്‍ സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ഹിഷാം കല്‍പ്പറ്റ, സി സിറാജ് മാനന്തവാടി, ബി റഫീക്ക് വെള്ളമുണ്ട എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."