HOME
DETAILS
MAL
ഐ.എസിന് ഫണ്ട് ശേഖരിച്ച കേസ്: രണ്ടുപേര്‍ക്ക് ഏഴുവര്‍ഷം തടവ്
backup
April 21 2017 | 21:04 PM
ന്യൂഡല്‍ഹി: ഐ.എസിനു വേണ്ടി ഫണ്ട് ശേഖരിക്കുന്നതിനും ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനുമായി പ്രവര്‍ത്തിച്ചുവെന്ന കേസില്‍ രണ്ടുപേര്‍ക്ക് ഏഴു വര്‍ഷം തടവിന് ഡല്‍ഹി സ്പെഷ്യല്‍ കോടതി ശിക്ഷവിധിച്ചു. ജമ്മു കശ്മിര് സ്വദേശി അസ്ഹര്‍ ഉള് ഇസ്ലാം (24), മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ഫര്ഹാന് ഷെയ്ക്ക് (25) എന്നിവരെയാണ് ജില്ലാ ജഡ്ജി അമര്‍നാഥ് ശിക്ഷിച്ചത്.
കുറ്റവിമുക്തരാക്കണമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന് എം.എസ് ഖാന് മുഖേന പ്രതികള്‍ കോടതിയില്‍ നേരത്തെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ആരോപിക്കപ്പെട്ട കുറ്റത്തില്‍ പശ്ചാത്താപമുണ്ടെന്നും മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും സമൂഹത്തിന് ഉപകാരപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കാമെന്നും അപേക്ഷയില്‍ പ്രതികള്‍ ഉറപ്പു നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."