HOME
DETAILS
MAL
സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കും
backup
April 21 2017 | 21:04 PM
തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ മെയ് 25 മുതല്‍ ഒരാഴ്ചക്കാലം ആചരിക്കാന്‍ എല്‍.ഡി.എഫ് യോഗം തീരുമാനിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രീകരിച്ച് പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. കൂടാതെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും യോഗങ്ങള്‍ നടത്തും.
എ.കെ.ജി സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അധ്യക്ഷനായി. വാര്ഷികത്തിനുമുന്പായി ഇടുക്കി ജില്ലയില്‍ ഉപാധിരഹിത പട്ടയം നല്‍കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 1977ന് മുന്‍പുള്ള കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കണമെന്നും വന്‍കിട കൈയേറ്റക്കാരെ ഒഴിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."