HOME
DETAILS
MAL
അസമില്‍ വീണ്ടും ലോക്ക്ഡൗണ്‍
backup
June 27 2020 | 03:06 AM
ഗുവാഹത്തി: രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വലിയ തോതില്‍ കൂടിവരുന്നതിനിടെ വിവിധ സംസ്ഥാനങ്ങളില്‍ വീണ്ടും നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നു. ബംഗാളില്‍ ജൂലൈ 31 വരെ നിലവിലെ ലോക്ക്ഡൗണ്‍ നീട്ടിയതിനു പിന്നാലെ, അസം തലസ്ഥാനമായ ഗുവാഹത്തി ഉള്‍പ്പെടുന്ന കാംരൂപ് ജില്ലയില്‍ നാളെ അര്‍ധരാത്രി മുതല്‍ 14 ദിവസത്തേയ്ക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതിനു പുറമേ, അസമില്‍ സംസ്ഥാനത്തൊട്ടാകെ ഇന്നലെ മുതല്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴുവരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുമുണ്ട്. സംസ്ഥാനത്ത് കൊവിഡ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുകയും പലര്‍ക്കും എവിടെനിന്നാണ് രോഗബാധയുണ്ടായതെന്നു വ്യക്തമാകാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അസം സര്‍ക്കാരിന്റെ നടപടി.
കഴിഞ്ഞ ദിവസം അസമില്‍ 276 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് ഗുവാഹത്തി ഉള്‍പ്പെടുന്ന ജില്ലയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതെന്ന് ആരോഗ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."