ചോലക്കല്‍ എല്‍.പി സ്‌കൂളില്‍ വിഷന്‍ 2020 പദ്ധതി
കോഡൂര്‍: ചോലക്കല്‍ ചെമ്മങ്കടവ് ഈസ്റ്റ് എ.എം.എല്‍.പി സ്‌കൂള്‍ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി വിഷന്‍ 2020 പദ്ധതികള്‍ നടപ്പാക്കാന്‍ സ്‌കൂള്‍ വികസന സെമിനാറില്‍ തീരുമാനം . 2019-20 അധ്യയന വര്‍ഷം നവതി പൂര്‍ത്തിയാക്കുന്ന കലാലയത്തില്‍ ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള 90 പുതിയ പദ്ധതികള്‍ നടപ്പാക്കും.
ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം, ഡിജിറ്റല്‍, സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍, ജൈവ വൈവിധ്യ ഓഷധോദ്യാനം, കിഡ്‌സ് പാര്‍ക്ക്, ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര, ഡൈനിങ് ഹാള്‍, അസംബ്ലി ഹാള്‍, ടോയ്‌ലറ്റ് എന്നിവ സജ്ജീകരിക്കും.
വികസന സെമിനാര്‍ മലപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പി. ഹുസൈന്‍ ഉദ്ഘാടനം ചെയ്തു . കോഡൂര്‍ പഞ്ചായത്ത് അംഗം ആമിയന്‍ സജ്‌ന ടീച്ചര്‍ അധ്യക്ഷയായി.
മലപ്പുറം ബി.പി.ഒ രാമകൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. വി.പി സലിം മാസ്റ്റര്‍ പൂക്കോട്ടൂര്‍, ഷാജു പെലത്തൊടി, ടി.സി ശിതില്‍ മാസ്റ്റര്‍ പേരാമ്പ്ര വിഷയം അവതരിപ്പിച്ചു. ബി.ആര്‍.സി ട്രെയ്‌നര്‍ തറയില്‍ അബ്ദുല്ല മാസ്റ്റര്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. സ്‌കൂള്‍ മാനേജര്‍ സി.എച്ച് ജലാലുദ്ദീന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ കെ.എന്‍.എ ശരീഫ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."