HOME
DETAILS

'മാതൃകയാക്കണം കര്‍ണാടകയെ'

  
backup
April 21 2017 | 22:04 PM

%e0%b4%ae%e0%b4%be%e0%b4%a4%e0%b5%83%e0%b4%95%e0%b4%af%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%82-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95%e0%b4%af


പുല്‍പ്പള്ളി: കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയും തമിഴ്‌നാടും തമ്മില്‍ കാവേരി നദീജലത്തിന് വേണ്ടിയുള്ള നിയമയുദ്ധം തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. പ്രശ്‌നത്തില്‍ കേരളത്തിന് പങ്കില്ലെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഈ കാവേരിനദീ ജലത്തില്‍ വലിയൊരു പങ്ക് കേരളത്തിന്റേതാണ്. കര്‍ണാടകയും തമിഴ്‌നാടും തമ്മില്‍ സുപ്രിംകോടതിയില്‍ ഇതു സംബന്ധിച്ച് കേസ് നടത്തുമ്പോള്‍ കേരളം വെറും കാഴ്ചക്കാര്‍ മാത്രമായിരുന്നു. എന്നാല്‍ കാവേരി നദീജലത്തില്‍ 90-ടി.എം.സി കേരളത്തിന് ഉപയോഗിക്കാന്‍ അവകാശമുണ്ടെന്ന് സുപ്രിംകോടതി വിധി വന്നപ്പോഴാണ് നമ്മുടെ ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥരും ഇതുസംബന്ധിച്ച് ചിന്തിച്ചത്.
  കാവേരി നദിയിലേക്ക് കേരളത്തില്‍ നിന്ന് (വയനാട്ടില്‍ നിന്ന്) 200-ടി.എം.സി ജലം ശരാശരി ഓരോ വര്‍ഷവും ഒഴുകിയെത്തുന്നുണ്ടെന്നാണ് ഏകദേശ കണക്ക്.
ഇതു സംബന്ധിച്ച് വ്യക്തമായ പഠനംപോലും കേരളം ഇതുവരെ നടത്തിയിട്ടില്ല. വയനാട്ടില്‍ നിന്ന് കര്‍ണാടകയിലേക്കൊഴുകുന്ന പനമരം, മാനന്തവാടി, പാപനാശിനി, കന്നാരംപുഴ, നൂല്‍പ്പുഴ എന്നിവയിലൂടെ എത്രവെള്ളം ഒഴുകിപ്പോകുന്നുണ്ടെന്ന് കൃത്യമായി അളക്കാനുള്ള സംവിധാനം പോലും വയനാട്ടിലില്ല.
വയനാട് വറ്റി വരളുമ്പോള്‍ ഇവിടെ നിന്നും ഒഴുകിയെത്തിയ വെള്ളം സംഭരിച്ച് കര്‍ണാടക നേട്ടങ്ങളുണ്ടാക്കുകയും ചെയ്യുന്നു.
വയനാട്ടില്‍ നിന്ന് ഒഴുകിയെത്തുന്ന കബനിയിലെ ജലം സംഭരിക്കാന്‍ വേണ്ടി മാത്രമാണ് നദിക്കുകുറുകെ ബീച്ചനഹള്ളിയില്‍ കര്‍ണാടക കബനി അണക്കെട്ട് നിര്‍മിച്ചത്.
ഏഴ് വര്‍ഷങ്ങള്‍കൊണ്ട് കബനി ഡാമിന്റെ നിര്‍മാണം പൂര്‍ത്തിയായി. 1975ല്‍ അണക്കെട്ടിന്റെ ഉദ്ഘാടനം നടന്നു. കബനി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തിന്റെ ഭൂരിഭാഗവും വയനാടാണ്. മൈസൂരു നഗരം വരെ കുടിവെള്ളം എത്തിക്കുന്നത് കബനി അണക്കെട്ടില്‍ നിന്നാണ്. വയനാട്ടില്‍ പെയ്യുന്ന മഴയെക്കുറിച്ച് നമ്മള്‍ വലിയ പഠനങ്ങളൊന്നും നടത്തുന്നില്ലെങ്കിലും കര്‍ണാടക കഴിഞ്ഞ 30-വര്‍ഷങ്ങളായി വയനാട്ടിലെ മഴയെക്കുറിച്ച് അതിസൂഷ്മമായി പഠിക്കുന്നുണ്ട്. ഇതിനായി കേരളാതിര്‍ത്തിയായ ബാവലിയില്‍ വലിയ സംവിധാനങ്ങളാണ് കര്‍ണാടക ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ നൂല്‍പ്പുഴ, കന്നാരം പുഴ എന്നിവിടങ്ങളില്‍ നിന്നുള്ള നീരൊഴുക്കിനെക്കുറിച്ചും കര്‍ണാടക വര്‍ഷങ്ങളായി പഠനം നടത്തുന്നുണ്ട്.
ബീച്ചനഹള്ളിയിലെ അണക്കെട്ടിനെ കര്‍ണാടക ഉപയോഗപ്പെടുത്തുന്ന രീതികള്‍ കേരളം മാതൃകയാക്കേണ്ടതാണ്.
അണക്കെട്ടിലെ ജലം കൃഷിക്കും കുടിവെള്ളത്തിനുമായിരുന്നു ഒന്നാം ഘട്ടത്തില്‍ നല്‍കിയിരുന്നത്. രണ്ടാം ഘട്ടത്തില്‍ ഈ ജലം വൈദ്യുതി ഉല്‍പാദനത്തിന് വിനിയോഗിക്കാന്‍ തുടങ്ങി. വയനാട്ടില്‍ നിന്നും ഒഴുകിയെത്തുന്ന മുഴുവന്‍ ജലവും കബനി ഡാമില്‍ സംഭരിക്കാന്‍ കഴിയുന്നില്ലെന്നു മനസ്സിലാക്കിയതോടെയാണ് ഈ അണക്കെട്ടിന് തൊട്ടടുത്ത താര്‍ക്ക അണക്കെട്ടിലേക്ക് വെള്ളം പമ്പുചെയ്ത് എത്തിക്കാനുള്ള പദ്ധതി കര്‍ണാടക തയാറാക്കിയത്.
കേരളത്തിലെപ്പോലെ പദ്ധതികള്‍ കടലാസില്‍ മാത്രം നില്‍ക്കാതെ അവ സമയബന്ധിതമായി നടപ്പാക്കാനുള്ള ആര്‍ജ്ജവമാണ് കര്‍ണാടകയുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍. കബനി ഡാം റിസര്‍വോയറിലേക്ക് ലക്ഷക്കണക്കിന് മത്സ്യകുഞ്ഞുങ്ങളെയാണ് കര്‍ണാടക ഫിഷറീസ് വകുപ്പ് ഓരോ വര്‍ഷവും നിക്ഷേപിക്കുന്നത്.
ബംഗളൂരു വരെയുള്ള നഗരങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വിളമ്പുന്നത് ബീച്ചനഹള്ളി അണക്കെട്ടില്‍ നിന്നുള്ള മത്സ്യമാണ്. മൈസൂരുവിലെ കണ്ണമ്പാടി അണക്കെട്ടിന്റെ മാതൃകയില്‍ കബനി അണക്കെട്ടിനോടനുബന്ധിച്ച് പൂന്തോട്ടം നിര്‍മിക്കാനും വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതിനും ഇതിനകം പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. കേരളത്തിന്റെ ജലസമ്പത്തുകൊണ്ട് കര്‍ണാടക വികസന വിസ്‌ഫോടനം നടത്തുമ്പോള്‍ കേരളത്തില്‍ കബനിയുടെ തീരത്തുള്ള ഗ്രാമങ്ങള്‍ പോലും കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.
കടമാന്‍തോട് അടക്കമുളള ചില പദ്ധതികളെക്കുറിച്ച് സജീവ ചര്‍ച്ചകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്  നടന്നെങ്കിലും കാര്യമായ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. നടപ്പാക്കാനുദ്ദേശിച്ച കാരാപ്പുഴയും ബാണാസുരസാഗറും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും പാതി വഴിയില്‍ നില്‍ക്കുന്നു.
വയനാട്ടില്‍ മഴ പെയ്താല്‍ ഇവിടെ ആരും ആഹ്ലാദനൃത്തം ചവിട്ടാറില്ല. എന്നാല്‍ വയനാട്ടില്‍ മഴ പെയ്ത് അണക്കെട്ട് നിറഞ്ഞാല്‍ കര്‍ണാടകക്കാര്‍ ബാഗിനപൂജയും(ജലപൂജ) പൊതു സദ്യയും വയ്ക്കും. ഈ പൂജയില്‍ കര്‍ണാടക മുഖ്യമന്ത്രിയടക്കമുള്ളവര്‍ നിര്‍ബന്ധമായും പങ്കെടുക്കും. കസ്തൂരി തിരയുന്ന കസ്തൂരി മാനിന്റെ സ്ഥിതിയാണ് ഇക്കാര്യത്തില്‍ കേരളത്തിന്റേത്.
(അവസാനിച്ചു)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  6 minutes ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  an hour ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  2 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  4 hours ago