HOME
DETAILS
MAL
കുറുങ്കഥകള്‍
backup
July 08 2018 | 02:07 AM
കേരളം
പ്രണയം അരുത്
ജീവഹാനി വരെ സംഭവിച്ചേക്കാം.
തിരുത്ത്
'ബീഫ് കഴിച്ചയാള്‍ കൊല്ലപ്പെട്ടു' എന്നത് 'ആട്ടിറച്ചി കഴിച്ചയാളെ തല്ലിക്കൊന്നു' എന്നു തിരുത്തി വായിക്കുക.
തെറ്റു പറ്റിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.(പത്രാധിപര്‍ )
നിറങ്ങള്‍
മതങ്ങള്‍ നിറങ്ങള്‍ കൈയടക്കി. ഇപ്പോഴിതാ ഭക്ഷണങ്ങളും മതങ്ങളുടേതാണ്.
ശ്വസിക്കാനുള്ള വായുവും കൈടക്കുന്നതിനുമുന്‍പ് നന്നായി ശ്വസിക്കുക!
ധാരണ
വീഞ്ഞ് കുടിച്ചവനെ തല്ലിക്കൊന്നു.
കഞ്ഞി കുടിച്ചവനെന്നു തെറ്റിദ്ധരിച്ച്.
സ്വത്ത്
സ്വത്വം അല്ല പ്രധാനം
സ്വത്ത് ആണു പ്രധാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."