അബ്ദുല്‍ അസീസ് ദാരിമി അന്തരിച്ചു
തരുവണ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വയനാട് ജില്ലാ പ്രവര്‍ത്തക സമിതിയംഗവും തരുവണ റെയിഞ്ച് സെക്രട്ടറിയും എസ്.വൈ.എസ് മേഖലാ പ്രസിഡന്റുമായ അബ്ദുല്‍ അസീസ് ദാരിമി (38)അന്തരിച്ചു. സുപ്രഭാതം ദിനപത്രത്തിന്റെയും വെങ്ങപ്പള്ളി ശംസുല്‍ ഉലമ അക്കാദമിയുടെയും തരുവണ മേഖലാ കണ്‍വീനറായും തരുവണ ദാറുല്‍ ഉലൂം മദ്റസ അധ്യാപകനായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്. തരുവണ പുലിക്കാട്ടെ പരേതനായ കുന്നത്ത് അലിയാരുടെയും ഫാത്തിമയുടെയും മകനാണ്.
ഭാര്യ: ഷരീഫ. മക്കള്‍: ഫയാസ്, ഫാത്തിമ, റാജിഹ്. സഹോദരങ്ങള്‍: ഖാസിം, മൊയ്തു, മുഹമ്മദ്, സുബൈദ, നഫീസ, ജമീല, ആയിശ, ഫൗസിയ. വൈകിട്ട് 4.30ഓടെ പുലിക്കാട് ജുമാമസ്ജിദിലെത്തിച്ച ജനാസ പള്ളിയിലും പിന്നീട് സ്വവസതിയിലും പൊതുദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് 5.30ഓടെ പുലിക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."