സൗത്ത് കൊടുവള്ളിയില്‍നിന്ന് മുറിച്ച മരം ഹൈവേയുടേത്: മരം പൊലിസ് കസ്റ്റഡിയില്‍
കൊടുവള്ളി: സൗത്ത് കൊടുവള്ളിയില്‍ അങ്കണവാടിക്ക് ഭീഷണിയാവുമെന്ന കാരണം പറഞ്ഞ്് നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ മുറിച്ചു മാറ്റിയ പ്ലാവ് ദേശീയപാത വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ളതെന്ന്്് ബോധ്യപ്പെട്ടതായി അസിസ്റ്റന്റ്്് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ പാലിക്കാതെയും മുന്‍കൂട്ടി അനുമതി വാങ്ങാതെയുമാണ് മരം മുറിച്ചത്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയെ തുടര്‍ന്ന് ദേശീയപാത വിഭാഗം നടത്തിയ പരിശോധനയിലാണ് മരം പൊതുസ്ഥലത്താണ് എന്ന് കണ്ടെ@ത്തിയത്. റോഡില്‍ മുറിച്ചിട്ട മരം കൊടുവള്ളി പൊലിസ് കസ്റ്റഡിയിലെടുത്തു. അതേസമയം കാലപ്പഴക്കം ചെന്ന് വീഴാറായ മരം അങ്കണവാടിക്ക് ഭീഷണിയാവുമെന്നതിനാല്‍ വാര്‍ഡ് സഭയുടെ അപേക്ഷ പരിഗണിച്ച് കൊടുവള്ളി നഗരസഭയുടെ പ്രത്യേക അനുമതിയോടെയാണ് മരം മുറിച്ചതെന്നാണ് വാര്‍ഡ് കൗണ്‍സിലറുടെ വാദം. ഇതിനെതിരേ പ്രദേശ വാസികള്‍ നല്‍കിയ പരാതിയില്‍ കൊടുവള്ളി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."