ലക്ഷ്മിക്കുട്ടി ടീച്ചറുടെ നിര്യാണത്തില്‍ അനുശോചിച്ചു
വടകര: കഴിഞ്ഞ ദിവസം അന്തരിച്ച തിരുവള്ളൂര്‍ മുന്‍ ഗ്രാമപഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായിരുന്ന മേലൂര്‍ മഠത്തില്‍ ലക്ഷ്മിക്കുട്ടി നാട്ടുകാരുടെ പ്രിയപ്പെട്ട അധ്യാപികയായിരുന്നു. നാട്ടിന് പുറങ്ങളില്‍ വിദ്യാഭ്യാസ രംഗം പുരോഗമിക്കാത്ത കാലത്ത് കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്ത മികച്ച ടീച്ചര്‍ സഹാനുഭൂതിയുള്ള പൊതുപ്രവര്‍ത്തക കൂടിയായിരുന്നു.
അങ്കണവാടികള്‍ ഇല്ലാത്ത കാലത്ത് ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ടീച്ചര്‍ സ്വന്തം സ്ഥലത്ത് അങ്കണവാടി കൊണ്ടുവരികയായിരുന്നു. 30 വര്‍ഷം മുന്‍പ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് ടീച്ചര്‍ ഇത് സാധ്യമാക്കിയത്. ലക്ഷ്മിക്കുട്ടി ടീച്ചറുടെ നിര്യാണത്തില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു. തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. മോഹനന് അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് അംഗം ബവിത്ത് മലോല്‍, ഗ്രാമപഞ്ചായത്ത് അംഗം നസീറ മാമ്പിലാച്ചേരി, ആര്. രാമകൃഷ്ണന്, വി.കെ രാധാകൃഷ്ണന് നമ്പ്യാര്‍, കൊയിലോത്ത് ഭാസ്കരന്, പോയത്ത് അബ്ദുറഹ്മാന്, ടി.എച്ച് ശ്രീധരന്, വി.കെ സജീവന്, നന്തോത്ത് മൊയ്തീന്, വള്ളില്‍ ശ്രീജിത്ത്, സി. വിജയന്, സി.ടി.കെ രാജേഷ്, വള്ളില്‍ കൃഷ്ണര് സംസാരിച്ചു.
വടകര: ലക്ഷ്മിക്കുട്ടി ടീച്ചറുടെ നിര്യാണത്തില്‍ തിരുവള്ളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുശോചിച്ചു. മണ്ഡലം പ്രസിഡന്റ് ആര്. രാമകൃഷ്ണന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."